ad
Deshabhimani

'സർവകലാശാലകളിലെ ആർഎസ്എസ് നിയമനം, കോൺ​ഗ്രസ് - ബിജെപി ഡീലിന്റെ ഭാ​ഗം': പി എസ് സഞ്ജീവ്

sanjeev.
വെബ് ഡെസ്ക്

Published on Sep 09, 2026, 11:08 AM | 2 min read

തിരുവനന്തപുരം : സർവകലാശാലകളിലുടനീളം സംഘപരിവാറിന്റെ താൽപര്യങ്ങൾക്ക് അനുസൃതമായി പ്രവർത്തിക്കുന്നവരെ തിരുകികയറ്റുന്നത് കോൺ​ഗ്രസിന്റെയും ആർഎസ്എസിന്റെയും കൃത്യമായ പരസ്പര ധാരണയുടെ ഭാ​ഗമാണെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ്. വകുപ്പുമന്ത്രിമാരെ നോക്കുകുത്തികളാക്കി ആർഎസ്എസിന്റെ നയങ്ങൾ നടപ്പിലാക്കുകയാണെന്നും പി എസ് സഞ്ജീവ് മാധ്യമങ്ങളോട് പറഞ്ഞു.

'സംഘപരിവാറിന്റെ താൽപര്യങ്ങൾക്ക് അനുസൃതമായി പ്രവർത്തിക്കുന്നവരെ വ്യത്യസ്ത സർവ്വകലാശാലകളിലും വിസിമാരായും രജിസ്ട്രാർമാരായും നിയമിക്കുകയാണ്. കൃത്യമായ യോ​ഗ്യതകളില്ലാത്ത സംഘപരിവാറുകാരെ തിരുകികയറ്റുകയാണ്. സിൻക്കേറ്റ് എന്നത് ഒരു അക്കാദമിക് ബോഡി കൂടിയാണ്. കോൺ​ഗ്രസ് - ആർഎസ്എസ് കൃത്യമായ പരസ്പര ധാരണയുടെ ഭാ​ഗമായാണിതുണ്ടാകുന്നത്. ഇർഫാൻ ഹബീബെന്ന ചരിത്രകാരൻ ആരിഫ് മുഹമ്മദിനെ ആക്രമിച്ചുവെന്ന് കള്ളക്കേസ് കൊടുത്ത നാടാണ് കേരളം. ആ കള്ളക്കേസിനെ ആസ്പദമാക്കി ഒരു സർവകലാശാല വിസിയെ ​ഗവർണർ വേട്ടയാടിയപ്പോൾ വലതുപക്ഷ മാധ്യമങ്ങൾ വേട്ടക്കാരനൊപ്പം നിൽക്കുന്ന കാഴ്ചയും കണ്ടതാണ്.


ഇന്ന് സർവകലാശാലകളിലെ വിസിമാർ വകുപ്പുമന്ത്രിമാരെക്കാളും മുകളിൽ പ്രോട്ടോക്കോൾ ഉള്ളവരായി മാറുകയാണ്. വകുപ്പുമന്ത്രിമാരെ നോക്കുകുത്തികളാക്കി ആർഎസ്എസിന്റെ നയങ്ങൾ നടപ്പിലാക്കുകയാണ് വിസിമാർ ചെയ്യുന്നത്. കേരള സർവകലാശാലയിൽ എല്ലാ മാനദണ്ഡങ്ങളും അട്ടിമറിച്ച് പ്രോട്ടോക്കോൾ പാലനമെന്ന രൂപത്തിൽ വന്ദേമാതരം പൂർണമായി ആലപിച്ചു. മതനിരപേക്ഷ കാഴ്ചപ്പാടുകളുടെ ലംഘനം കൂടിയാണവിടെ നടന്നത്. 1930 മുതൽ തന്നെ കോൺ​ഗ്രസിന് വന്ദേമാതരത്തെക്കുറിച്ച് കൃത്യമായ നിലപാടുണ്ട്. ആ നിലപാടിന് വിരുദ്ധമായി കേരളത്തിൽ വന്ദേമാതരം പൂർണമായി പാടി എന്ന് മാത്രമല്ല അതിന് വഴങ്ങുമെന്ന് പ്രഖ്യാപിച്ചിരിക്കുകയുമാണ്, സഞ്ജീവ് പറഞ്ഞു.


'വന്ദേമാതരം ആലപിച്ചതിനെതിരെ എസ്എഫ്ഐ നടത്തിയ സമരത്തെ പൊലീസ് അങ്ങേയറ്റം ക്രൂരമായാണ് കൈകാര്യം ചെയ്തതെന്നും സഞ്ജീവ് പറഞ്ഞു. പെൺകുട്ടികളെ നേരിട്ട് തലക്കടിച്ച് വീഴ്ത്തി. എസ്എഫ്ഐയുടെ കേന്ദ്ര കമ്മിറ്റിയം​ഗം ബോധരഹിതയായി വീണു. സംസ്ഥാന സെക്രട്ടറിയേറ്റ് അം​ഗം വൈഷ്ണവി ഷാജിയുടെ കണ്ണിന് താഴെ പരിക്കേറ്റു. ഒരിഞ്ച് മാറിയിരുന്നെങ്കിൽ കാഴ്ച നഷ്ടപ്പെടുന്ന രീതിയിലേക്ക് മാറിയേനെ. നൂറിൽ താഴെ മാത്രം വിദ്യാർഥികളെ അണിനിരത്തിക്കൊണ്ടുള്ള സമരമായിരുന്നുവത്. എന്നാൽ പൊലീസ് മാനുവലിനെ നോക്കുകുത്തിയാക്കിക്കൊണ്ടാണ് ഇന്നത്തെ പൊലീസ് അതിക്രമം അഴിച്ചുവിടുന്നത്', സഞ്ജീവ് പറഞ്ഞു.


എസ്എഫ്ഐക്കെതിരെ വധശ്രമത്തിന് കേസെടുത്തുവെന്നും ഏത് പൊലീസിനെയാണ് എസ്എഫ്ഐക്കാർ വധിക്കാൻ ശ്രമിച്ചതെന്നും സഞ്ജീവ് ചോദിച്ചു. എസ്എഫ്ഐയെ വ്യാപകമായി കള്ളകേകസിൽ കുടുക്കുകയാണ് ലക്ഷ്യമെന്നും പി എസ് സഞ്ജീവ് പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home