പാഠപുസ്‌തക അച്ചടിക്ക് 25.74 കോടി രൂപ അനുവദിച്ചു

തിരുവനന്തപുരം : പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിൽ സ്‌കൂൾവിദ്യാർഥികളുടെ പാഠപുസ്‌തക അച്ചടിക്കായി 25.74 കോടി രൂപകൂടി അനുവദിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. ഈവർഷം 69.23 കോടി രൂപ നേരത്തെ അനുവദിച്ചിരുന്നു.
ഈവർഷം ബജറ്റിൽ 55 കോടി രൂപയാണ് വകയിരുത്തൽ. ഇതിനകം 94.97 കോടി രൂപ അനുവദിച്ചു. 39.77 കോടി രൂപയാണ് അധികമായി ലഭ്യമാക്കിയത്. കേരള ബുക്ക്‌സ് ആൻഡ് പബ്ലിക്കേഷൻസ് സൊസൈറ്റി വഴിയാണ് പേപ്പർ വാങ്ങി പാഠപുസ്‌തകം അച്ചടിക്കുന്നത്.









0 comments