ad
Deshabhimani

റൊണാള്‍ഡോയുടെ സഹോദരി 3ന്‌ ചെമ്മണൂര്‍ ജ്വല്ലേഴ്‌സില്‍

ronaldo.
വെബ് ഡെസ്ക്

Published on Aug 31, 2026, 09:51 PM | 1 min read

കോഴിക്കോട്: ഫുട്‌ബോള്‍ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ സഹോദരി എല്‍മ എവെയ്‌റോ ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സിന്റെ കോഴിക്കോട് ഷോറൂമിലെത്തുന്നു. "സ്പാര്‍ക്ക്ള്‍ ഡയമണ്ട് ഫെസ്റ്റ്' ഉദ്ഘാടനത്തിനായി വ്യാഴം വൈകിട്ട്‌ 4.30നാണ് എല്‍മ എവെയ്‌റോ എത്തുന്നത്. സിആർ 7 ബ്രാന്‍ഡ് ഡയറക്ടര്‍കൂടിയാണ് എല്‍മ എവെയ്‌റോ.


സ്പാര്‍ക്ക്ള്‍ ഡയമണ്ട് ഫെസ്റ്റിന്റെ ഭാഗമായി ഡയമണ്ട് ആഭരണങ്ങള്‍ക്ക് പണിക്കൂലിയില്‍ 50 ശതമാനംവരെ ഡിസ്‌കൗണ്ട് ലഭിക്കും. ഏറ്റവും പുതിയ ലൈറ്റ് വെയ്‌റ്റ് ആഭരണങ്ങളുടെ അതിവിപുലമായ കലക്ഷന്‍ ഷോറൂമില്‍ ലഭ്യമാണ്. അതോടൊപ്പം നറുക്കെടുപ്പിലൂടെ കിയാ സെല്‍ടോസ്‌ കാർ നേടാനുള്ള അവസരവും ഒരുക്കിയിട്ടുണ്ടെന്ന് ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പ് ചെയര്‍മാന്‍ ബോബി ചെമ്മണ്ണൂർ അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home