ad
Deshabhimani

മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കുന്നതിനിടെ കവർച്ചാക്കേസ് പ്രതികള്‍ ചാടിപ്പോയി; തെരച്ചിൽ ഊർജ്ജിതം

suspectsescape

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on Apr 26, 2026, 08:36 PM | 1 min read

എറണാകുളം: കടവന്ത്രയിൽ കവർച്ചാകേസിൽ പിടികൂടിയ പ്രതികൾ പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടു. മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കാൻ എത്തിച്ചപ്പോഴാണ് പ്രതികൾ കടന്നുകളഞ്ഞത്.


പത്തനംതിട്ട സ്വദേശി റസൽ, ആലപ്പുഴ സ്വദേശി സൂരജ് എന്നിവരാണ് പൊലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടത്. കടവന്ത്ര പൊലീസ് സ്റ്റേഷൻ പരിധിയിൽ നടന്ന കവർച്ചാക്കേസുമായി ബന്ധപ്പെട്ടാണ് ഇവരെ അറസ്റ്റ് ചെയ്തത്. പ്രതികൾക്കായി നഗരത്തിലും പരിസരപ്രദേശങ്ങളിലും തെരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്. മറ്റ് പൊലീസ് സ്റ്റേഷനുകളിലേക്കും വിവരം കൈമാറി. പ്രതികൾക്കായി റെയിൽവേ സ്റ്റേഷനുകളിലും ബസ് സ്റ്റാൻഡുകളിലും നിരീക്ഷണം ശക്തമാക്കുകയും ചെയ്തു. അതേസമയം, പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായ സുരക്ഷാ വീഴ്ചയെക്കുറിച്ചും അന്വേഷണം നടന്നുവരികയാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home