ad
Deshabhimani

സഹായം ചോദിച്ചെത്തിയ വഴിപോക്കൻ ചെരിപ്പുമായി കടന്നു; ഒപ്പിയെടുത്ത് സിസിടിവി

robbery

സിസിടിവി ദൃശ്യം

വെബ് ഡെസ്ക്

Published on Jun 24, 2026, 05:23 PM | 1 min read

താമരശ്ശേരി: സഹായം ചോദിച്ചെത്തി ചെരുപ്പ് കവർന്ന വഴിപോക്കന്റെ സിസിടിവി ദൃശ്യം പുറത്ത്. താമരശ്ശേരി ചുണ്ടക്കുന്നുമ്മൽ റിട്ടയേർഡ് അധ്യാപകനായ അബ്ദുറഹ്മാന്റെ വീ‌ട്ടിലാണ് സംഭവം. വീട്ടിൽ മറ്റാരും ഇല്ലാത്ത സമയം നോക്കിയായിരുന്നു മോഷ്ടാവിന്റെ വരവ്. വീട്ടുമുറ്റത്തെത്തിയ വഴിപോക്കൻ ആദ്യം പരിസരം ആകെ നിരീക്ഷിക്കുകയും മുറ്റത്ത് കിടന്ന വിലകൂടിയ ചെരുപ്പ് സ്വന്തം കാലിലിട്ട് പാകമാണോ എന്ന് അളവ് നോക്കുകയും കൃത്യമാണെന്ന് ബോധ്യപ്പെട്ടതോടെ കോളിങ് ബെല്ലടിച്ചു.


പുറത്തുവന്ന അബദുറഹ്‌മാനോട് താൻ മുൻപ് പച്ചക്കറി വണ്ടിയിൽ നടന്ന് കച്ചവടം ചെയ്തിരുന്ന ആളാണെന്നും, ഇപ്പോൾ കാഴ്ചക്കുറവും കാലിന് പരിക്കുമുള്ളതിനാൽ സഹായിക്കണമെന്നും ഇയാൾ അഭ്യർത്ഥിച്ചു. വീട്ടുടമ പണമെടുക്കാൻ അകത്തേക്ക് പോയ തക്കത്തിന് ഇയാൾ വീണ്ടും വീടിന്റെ ചുറ്റുപാടുകൾ പരിശോധിച്ചു. അബദുറഹ്‌മാൻ നൽകിയ 50 രൂപ വാങ്ങിയ ശേഷം കുടിക്കാൻ വെള്ളം ആവശ്യപ്പെട്ടു.


വീട്ടുടമ വെള്ളമെടുക്കാൻ അകത്തേക്ക് പോയ തക്കത്തിന് ഇയാൾ സ്വന്തം കാലിലുണ്ടായിരുന്ന പഴയ ചെരിപ്പുകൾ അഴിച്ചു പറമ്പിലേക്ക് എറിയുകയും പകരം വീടിന് പുറത്തുണ്ടായിരുന്ന ചെരിപ്പുകൾ ധരിക്കുകയും ചെയ്തു. ഒടുവിൽ ഉടമ കൊണ്ടുവന്ന വെള്ളം കുടിച്ച്, മുറ്റത്ത് നിന്നിരുന്ന റംബുട്ടാൻ മരത്തിൽനിന്ന് പഴവും പറിച്ചാണ് വഴിപോക്കൻ സ്ഥലം വിട്ടത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളാണ് വഴിപോക്കന് വിനയായത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home