ad
Deshabhimani

തുടക്കം അതിഗംഭീരം; വരവേൽപ്‌ അത്യുജ്ജ്വലം

 മലന്പുഴ എൽഡിഎഫ്‌ സ്ഥാനാർഥി വി പ്രഭാകരന്റെ റോഡ്‌ഷോ

മലമ്പുഴയിലെ സ്ഥാനാർഥി എ പ്രഭാകരന്റെ റോഡ്‌ഷോ

avatar
റഷീദ്‌ ആനപ്പുറം

Published on Mar 16, 2026, 12:00 AM | 2 min read

ജനങ്ങളുമായി ഹൃദയബന്ധമുള്ള, ഭരണരംഗത്തും പൊതുപ്രവർത്തന രംഗത്തും പരിചയ സമ്പന്നരായ വലിയ നിരയാണ്‌ എൽഡിഎഫിനായി കളത്തിലിറങ്ങിയത്‌. പത്ത്‌ വർഷം കേരളത്തെ നയിച്ച ക്യാപറ്റൻ പിണറായി വിജയനും അദ്ദേഹത്തിന്റെ മന്ത്രിസഭയിലെ ഭൂരിപക്ഷം അംഗങ്ങളും വീണ്ടും ജനവിധി തേടുന്നു. ഭരണത്തുടർച്ചയിലൂടെ ചരിത്രം സൃഷ്‌ടിച്ച കേരളം മൂന്നാം തവണയും ഭരണത്തിലെത്തുമെന്ന പ്രഖ്യാപനമാണ്‌ നാടെങ്ങും സ്ഥാനാർഥികൾക്ക്‌ ആദ്യ ദിവസം തന്നെ ലഭിച്ച വരവേൽപ്പ്‌. തുറന്ന വാഹനത്തിൽ, വാദ്യമേളങ്ങളുടെ അകമ്പടിയോടെ, ഉത്സവ പ്രതീതിയോടെയാണ്‌ സ്ഥാനാർഥികളുടെ റോഡ്‌ ഷോ. സോഷ്യൽ മീഡിയയും എൽഡിഎഫ്‌ സ്ഥാനാർഥികളെ ഏറ്റെടുത്തിരിക്കുകയാണ്‌.


തിരുവനന്തപുരം : കേരളത്തിൽ ആവേശപ്പൂരം. നാടും നഗരവും ചുവന്നു തുടുത്തു. ഉത്സവാന്തരീക്ഷത്തിൽ എൽഡിഎഫ്‌ സ്ഥാനാർഥികൾക്ക്‌ ആവേശകരമായ വരവേൽപ്പ്‌. അസാധ്യമെന്ന്‌ കരുതിയത്‌ സാധ്യമാക്കിയ, തല ചായ്‌ക്കാൻ കിടപ്പാടവും ഭക്ഷണവും നൽകിയ, നല്ല വിദ്യാഭ്യാസവും ആരോഗ്യ പരിരക്ഷവും നൽകിയ, അതിദാരിദ്ര്യത്തിൽനിന്ന്‌ രക്ഷപ്പെടുത്തിയ ഒരു സർക്കാരിന്‌ തുടർച്ചയേകാനുള്ള ജനതയുടെ നിശ്‌ചയദാർഢ്യം ചിരിതൂകിയ വഴികളിൽ കേരളം മനസ്സ്‌ തൊട്ടു. അതെ, എ കെ ജി സെന്ററിലും എം എൻ സ്‌മാരകത്തിലും സ്ഥാനാർഥി പ്രഖ്യാപനം നടക്കുമ്പോൾ അതത്‌ സ്ഥാനാർഥികളെയുംകൊണ്ട്‌ പ്രവർത്തകർ റോഡ്‌ ഷോ തുടങ്ങിയിരുന്നു.


മുതിർന്ന കോൺഗ്രസ്‌ നേതാവ്‌ കെ സുധാകരൻ എംപിയുടെ വിലാപത്തിനാണ്‌ ഞായറാഴ്‌ച രാവിലെ കേരളം സാക്ഷ്യംവഹിച്ചത്‌. തമ്മിൽത്തല്ല്‌ യുഡിഎഫിനെ പിടിച്ചുലച്ചതോടെ സ്ഥാനാർഥിപ്പട്ടിക പുറത്തിറക്കി എൽഡിഎഫ്‌ തെരഞ്ഞെടുപ്പ്‌ പ്രചാരണത്തിന്‌ തുടക്കമിട്ടു. കോൺഗ്രസിൽ മാത്രമല്ല, മുസ്ലിംലീഗിലും സംഗതി അത്ര പന്തിയല്ല. മുമ്പ് ആദ്യം സ്ഥാനാർഥികളെ പ്രഖ്യാപിക്കൽ ലീഗാണ്‌. പാണക്കാട്‌ തങ്ങൾ ഒന്ന്‌ പറഞ്ഞാൽ എതിർവാ ഉണ്ടാകാറില്ല. എന്നാൽ ഇതുവരെ ലീഗിന്‌ സ്ഥാനാർഥികളെ പ്രഖ്യാപിക്കാനായിട്ടില്ല. കേരള കോൺഗ്രസ്‌ ജോസഫിലും സ്ഥിതി മറിച്ചല്ല.


വി കെ പ്രശാന്ത്വട്ടിയൂർക്കാവ് സ്ഥാനാര്‍ഥി വി കെ പ്രശാന്തിന്‍റെ റോഡ് ഷോയില്‍ പാര്‍ടി സെക്രട്ടറി എം വി ഗോവിന്ദന്‍ പങ്കെടുത്തപ്പോള്‍


ജനങ്ങളുമായി ഹൃദയബന്ധമുള്ള, ഭരണരംഗത്തും പൊതുപ്രവർത്തന രംഗത്തും പരിചയ സമ്പന്നരായ വലിയ നിരയാണ്‌ എൽഡിഎഫിനായി കളത്തിലിറങ്ങിയത്‌. പത്ത്‌ വർഷം കേരളത്തെ നയിച്ച ക്യാപറ്റൻ പിണറായി വിജയനും അദ്ദേഹത്തിന്റെ മന്ത്രിസഭയിലെ ഭൂരിപക്ഷം അംഗങ്ങളും വീണ്ടും ജനവിധി തേടുന്നു. ഭരണത്തുടർച്ചയിലൂടെ ചരിത്രം സൃഷ്‌ടിച്ച കേരളം മൂന്നാം തവണയും ഭരണത്തിലെത്തുമെന്ന പ്രഖ്യാപനമാണ്‌ നാടെങ്ങും സ്ഥാനാർഥികൾക്ക്‌ ആദ്യ ദിവസം തന്നെ ലഭിച്ച വരവേൽപ്പ്‌. തുറന്ന വാഹനത്തിൽ, വാദ്യമേളങ്ങളുടെ അകമ്പടിയോടെ, ഉത്സവ പ്രതീതിയോടെയാണ്‌ സ്ഥാനാർഥികളുടെ റോഡ്‌ ഷോ. സോഷ്യൽ മീഡിയയും എൽഡിഎഫ്‌ സ്ഥാനാർഥികളെ ഏറ്റെടുത്തിരിക്കുകയാണ്‌.


janeesh kumarകോന്നി സ്ഥാനാർഥി അഡ്വ.കെ യു ജെനീഷ് കുമാറിന്‍റെ റോഡ്‌ഷോ


ഇ‍ൗ തെരഞ്ഞെടുപ്പ്‌ പലതുകൊണ്ടും കേരളത്തിന്‌ നിർണായകമാണ്‌. പത്ത്‌ വർഷംകൊണ്ട്‌ കേരളം സൃഷ്‌ടിച്ച വികസന–ക്ഷേമ പ്രവർത്തനങ്ങളുടെ തുടർച്ചയ്‌ക്കാണ്‌ എൽഡിഎഫ്‌ വോട്ട്‌ ചോദിക്കുന്നത്‌. അതോടൊപ്പം മതനിരപേക്ഷ കേരളം അതിന്റെ തനിമയിൽ നിലനിൽക്കണം. ബിജെപി ആർഎസ്‌എസ്‌, ജമാഅത്തെ ഇസ്ലാമി, എസ്‌ഡിപിഐ തുടങ്ങിയ വർഗീയ സംഘടനകൾക്കെതിരെ ശക്തമായ പോരാട്ടം നടത്തുന്നത്‌ എൽഡിഎഫാണ്‌.


ഇ‍ൗ തെരഞ്ഞെടുപ്പ്‌ പലതുകൊണ്ടും കേരളത്തിന്‌ നിർണായകമാണ്‌. പത്ത്‌ വർഷംകൊണ്ട്‌ കേരളം സൃഷ്‌ടിച്ച വികസന–ക്ഷേമ പ്രവർത്തനങ്ങളുടെ തുടർച്ചയ്‌ക്കാണ്‌ എൽഡിഎഫ്‌ വോട്ട്‌ ചോദിക്കുന്നത്‌. അതോടൊപ്പം മതനിരപേക്ഷ കേരളം അതിന്റെ തനിമയിൽ നിലനിൽക്കണം. ബിജെപി ആർഎസ്‌എസ്‌, ജമാഅത്തെ ഇസ്ലാമി, എസ്‌ഡിപിഐ തുടങ്ങിയ വർഗീയ സംഘടനകൾക്കെതിരെ ശക്തമായ പോരാട്ടം നടത്തുന്നത്‌ എൽഡിഎഫാണ്‌. പ‍ൗരത്വ നിയമ ഭേദഗതി ബില്ലിനെതിരെ നിയമസഭയിൽ പ്രമേയം പാസാക്കുകയും സമരങ്ങളും കൂട്ടായ്‌മകളും നടത്തുകയും ചെയ്‌തതും മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ എൽഡിഎഫാണ്‌.


p k shyamala


ഒടുവിൽ പ‍ൗരത്വം തെളിയാക്കാൻ ഉൾപ്പെടെ നേറ്റിവിറ്റി കാർഡും സർക്കാർ കൊണ്ടുവന്നു. ഇതിനായി നിയമ നിർമാണം തന്നെ നടത്തി. എന്നാൽ ഇത്തരം കാര്യങ്ങളിൽ വ്യക്തമായ നിലപാട്‌ യുഡിഎഫിനില്ല. പലപ്പോഴും കേന്ദ്ര സർക്കാരിന്റെ നയങ്ങളിൽ മൃദു സമീപനവും സ്വീകരിക്കുന്നു. മതരാഷ്‌ട്രവാദ സംഘടനയായ ജമാഅത്തെ ഇസ്ലാമിയെ വെളുപ്പിച്ച്‌ കൂടെക്കൂട്ടിയിരിക്കുകയാണ്‌ യുഡിഎഫ്‌. ഇത്‌ ജനങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ട്‌. അതിനുള്ള മറുപടി തെരഞ്ഞെടുപ്പിൽ നൽകാനൊരുങ്ങുകയാണ്‌ വോട്ടർമാർ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home