ad
Deshabhimani

വയോധികന്റെ മരണം: മദ്യപിച്ച സ്‌കൂട്ടർ യാത്രികന്‌ മൂന്നുവർഷം കഠിനതടവ്‌

accident death
വെബ് ഡെസ്ക്

Published on Oct 14, 2025, 05:16 PM | 1 min read

കോഴിക്കോട്‌: വാഹനാപകടത്തിൽ വയോധികൻ മരണപ്പെട്ട സംഭവത്തിൽ മദ്യപിച്ച്‌ സ്‌കൂട്ടർ യാത്രികന്‌ മൂന്നുവർഷം കഠിനതടവും 5000 രൂപ പിഴയും. കോഴിക്കോട്‌ ഫസ്‌റ്റ്‌ അഡീഷണൽ ഡിസ്‌ട്രിക്ട്‌ ആൻഡ്‌ സെഷൻസ്‌ കോടതി ജഡ്‌ജി എൻ കൃഷ്‌ണകുമാറിന്റേതാണ്‌ വിധി. 2020 ജനുവരി 21ന്‌ പുത്തൂർ മലയമ്മ റോഡ്‌ ജംഗ്‌ഷനിലുണ്ടായ അപകടത്തിൽ പുത്തൂർ കാപ്പുങ്ങര അബൂബക്കർ (86) ആണ്‌ മരണപ്പെട്ടത്‌.


സ്‌കൂട്ടറോടിച്ച ലൂയിസ്‌ ജോർജി(50)നെ പ്രതിചേർത്ത്‌ കൊടുവള്ളി പൊലീസ്‌ ഇൻസ്‌പെക്ടർ ചന്ദ്രമോഹനനാണ്‌ കുറ്റപത്രം സമർപ്പിച്ചത്‌. കേസിൽ 17 സാക്ഷികളെ വിസ്‌തരിച്ചു. പ്രോസിക്യൂഷന്‌ വേണ്ടി അഡുഷണൽ ഗവ. പബ്ലിക്‌ പ്രോസിക്യൂട്ടർ എൻ ഷംസുദ്ദീൻ, അഡ്വ. രശ്‌മി റാം എന്നിവർ ഹാജരായി.




deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home