ad
Deshabhimani

ബൈക്ക് ബസിനടിയിൽപ്പെട്ട്  റിട്ട: വനപാലകന് ദാരുണാന്ത്യം

acdent death
വെബ് ഡെസ്ക്

Published on Oct 02, 2025, 09:34 PM | 1 min read

നിലമ്പൂർ: കരിമ്പുഴ പാലത്തിലുണ്ടായ അപകടത്തിൽ ബൈക്ക് ബസിനടിയിൽപ്പെട്ട് റിട്ട: വനപാലകൻ മരിച്ചു. നിലമ്പൂർ വീട്ടിക്കുത്ത് കല്ലേമ്പാടത്ത് വീട്ടിൽ ഹരിദാസൻ (65) ആണ് മരിച്ചത്. കെ എൻ ജി റോഡിലെ കരിമ്പുഴ പാലത്തിൽ വ്യാഴം രാത്രി 7.15 ഓടെയോടെയാണ് അപകടം.


നിലമ്പൂർ ഭാഗത്തേക്ക് വരികയായിരുന്ന ബൈക്കും ബസുമാണ് അപകടത്തിൽപ്പെട്ടത്. ബൈക്ക് എഡ്ജിൽ ഇറങ്ങിയതോടെ ഹരിദാസ് ബസിന് അടിയിലേക്ക് തെറിച്ച് വീഴുകയായിരുന്നു. ഉടൻ നിലമ്പൂർ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ: രതീദേവി. മക്കൾ: അഞ്ജു, അരുൺ. മൃതദേഹം നിലമ്പൂർ ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home