print edition 'ആർഎസ്എസ് അജൻഡയ്‌ക്ക് കൂട്ടുനിൽക്കാത്തതിന് പകപോക്കൽ'

കെ കെ ഗീതാകുമാരി
സി പ്രജോഷ് കുമാർ
Published on Mar 07, 2026, 12:40 AM | 1 min read
മലപ്പുറം: ആർഎസ്‌എസിന്റെ വർഗീയ അജന്‍ഡയ്‌ക്ക് കൂട്ടുനിൽക്കാത്തതാവാം സംസ്‌കൃത സർവകലാശാലാ വൈസ് ചാൻസലർ പദവിയിൽനിന്ന് തന്നെ പുറത്താക്കാൻ കാരണമെന്ന് ഡോ. കെ കെ ഗീതാകുമാരി. ‘‘പട്ടികജാതിക്കാരിയായ ഞാൻ ആ സ്ഥാനത്തിരിക്കുന്നത് അവർക്ക് ബുദ്ധിമുട്ടുണ്ടാക്കിയിരിക്കാം. മൂന്നുമാസമായി എന്നെ മാറ്റാൻ അവസരം നോക്കിയിരിക്കുകയായിരുന്നു. ബിസിഎ വിദ്യാർഥിയെ അനധികൃതമായി വിജയിപ്പിച്ചെന്ന ആരോപണം കളവാണ്. ആരോടും പരാതി പറയാനില്ല. എന്നെപ്പോലെ ഒരാൾക്ക് അതിന് ശക്തിയില്ല’’–കലിക്കറ്റ് സർവകലാശാല സംസ്‌കൃതവിഭാഗത്തിൽ തിരികെ ചുമതലയേറ്റ അവർ പറഞ്ഞു.
വിസി ചുമതലയിൽനിന്ന് ഗീതാകുമാരിയെ നീക്കി ഗവർണർ രാജേന്ദ്ര വിശ്വനാഥ ആർലേക്കർ വ്യാഴാഴ്‌ചയാണ് ഉത്തരവിറക്കിയത്.
ബിസിഎ വിദ്യാർഥിയെ പാസാക്കുന്നതുമായി ബന്ധപ്പെട്ട വിവാദമാണ് നടപടിക്ക് കാരണമെന്നത് കെട്ടുകഥയാണെന്ന് ഗീതാകുമാരി പറഞ്ഞു. ‘‘2001ലാണ് സനേഷ് എന്ന വിദ്യാർഥി ബിഎഫ്‌എയ്‌ക്ക് ചേർന്നത്. അന്ന് വിജയിക്കാൻ പാസ്‌മാർക്ക് മതിയായിരുന്നു. ആ ബാച്ചിലെ 14 പേരും സർട്ടിഫിക്കറ്റ് വാങ്ങി. സനേഷ് 2021ൽ എംഎഫ-്‌എ മ്യൂറൽ പെയിന്റിങ്ങിന് ചേർന്നു. ഒന്നാം റാങ്കോടെ വിജയിച്ചു.
സർട്ടിഫിക്കറ്റ് അനുവദിക്കുന്പോഴാണ് ബിഎഫ്‌എ വിഷയം ഉയർന്നത്. അപ്പോഴേക്കും നിയമം മാറി എല്ലാ വിഷയത്തിലും മിനിമം പാസ്‌മാർക്ക് വേണമെന്നായി. കോഴ്‌സ് പൂർത്തിയാക്കിയത് നിയമം വരുംമുൻപായതിനാൽ സർട്ടിഫിക്കറ്റ് അനുവദിക്കാമെന്ന് വിദഗ്‌ധ സമിതികൾ രണ്ടുതവണ ശുപാർശചെയ്‌തു. ഇത് സിൻഡിക്കറ്റും അക്കാദമിക് കൗൺസിലും അംഗീകരിച്ചു. സിൻഡിക്കറ്റിൽ ഗവർണർ നിയമിച്ച നാല് പ്രതിനിധികളും ഇതിനെ എതിർത്തില്ല. എന്നാൽ, പിന്നീട് ഇൗ വിഷയം തനിക്കെതിരെ ഉപയോഗിക്കുകയായിരുന്നു. ആർഎസ്‌എസാണ് അതിനുപിന്നിൽ. പല കാര്യങ്ങളിലും വഴങ്ങാത്തതാകാം കാരണം. ഞാൻ രാഷ്‌ട്രീയക്കാരിയല്ല. സർവകലാശാലാ പ്രൊഫസറാണ്. പട്ടികജാതിക്കാരിയാണെന്നത് അവർക്ക് അംഗീകരിക്കാൻ കഴിയുന്നുണ്ടാകില്ല. ഇപ്പോൾ പ്രചരിക്കുന്ന വാർത്തകൾ കള്ളമാണ്’’–ഗീതാകുമാരി പറഞ്ഞു.










0 comments