print edition അളിയൻ ബെന്നി തോമസിന്റെ രാജി വിവാദം ഒഴിവാക്കാൻ

കണ്ണൂർ: അളിയൻ ബെന്നി തോമസിനെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായി നിയമിച്ചതിൽ നിയമപ്രശ്നങ്ങളില്ലെന്നും വിവാദം ഒഴിവാക്കാനാണ് രാജിയെന്നും മന്ത്രി സണ്ണി ജോസഫ്. ബെന്നി തോമസിനെപ്പോലെ പ്രാഗത്ഭ്യവും വിശ്വസ്തതയുമുള്ള ഒരാളെ തനിക്ക് ആവശ്യമായിരുന്നു. നിയമനവാർത്ത പുറത്തുവന്നപ്പോൾ തന്നെ, പേഴ്സനൽ സ്റ്റാഫിൽ നിയമിക്കാൻ യോഗ്യതയോ അയോഗ്യതയോ ഉണ്ടോ എന്ന് പരിശോധിച്ചു. അയോഗ്യത കണ്ടില്ല. എല്ലാവരും ബെന്നി തോമസ് തുടരണമെന്നാണ് ആവശ്യപ്പെട്ടത്– ഇരിട്ടിയിൽ മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.









0 comments