print edition രേഷ് ബാബുവിന്റെ കസ്‌റ്റഡി മരണം; സമഗ്ര അന്വേഷണം വേണം: എം വി ഗോവിന്ദൻ

തിരുവനന്തപുരം: വിയ്യൂർ ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന രേഷ് ബാബു കൊല്ലപ്പെട്ട സംഭവത്തിൽ സമഗ്ര അന്വേഷണം നടത്തി കുറ്റവാളികളെ ശിക്ഷിക്കണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. എ കെ ജി സെന്ററിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
യുവാവ് മാനസിക വെല്ലുവിളി നേരിടുന്നയാളാണെന്നും ജയിലിൽ അടയ്‌ക്കരുതെന്നും പിതാവ് പൊലീസിനോട് പറഞ്ഞിരുന്നു. മാനസികാരോഗ്യ ആശുപത്രിയിലെത്തിച്ച് പരിശോധന നടത്താതെ ജയിലിൽ കൊണ്ടുപോയി. ലോക്കപ്പ് മർദനവും ജയിലറയിലെ കൊലപാതകവും എൽഡിഎഫ് കാലത്ത് ഉണ്ടായിരുന്നില്ല. ഒരിടവേളക്കുശേഷം അതെല്ലാം തിരിച്ചുവരികയാണ്. പൊലീസിന്റെ മർദനത്തിൽ പരിക്കേറ്റ് യുവാവ് കൊല്ലപ്പെട്ടെന്നാണ് കുടുംബം വിശ്വസിക്കുന്നത്. ലോക്കപ്പ് മർദനത്തിലാണോ ജയിലിലെ മർദനത്തിലാണോ മരിച്ചതെന്ന് അന്വേഷിക്കണമെന്നും എം വി ഗോവിന്ദൻ പറഞ്ഞു.










0 comments