ad
Deshabhimani

ആഴങ്ങളിൽ രക്ഷകരായി അഗ്നിപുത്രിമാർ

RESCUE TEAM WOMAN
avatar
ആർ ഹേമലത

Published on Mar 08, 2026, 12:31 AM | 1 min read

കൊച്ചി : ഏതു വെല്ലുവിളിയും നേരിടാനുള്ള കരളുറപ്പോടെ ആഴങ്ങളിൽ രക്ഷകരായി അഗ്നിപുത്രിമാർചരിത്രത്തിലാദ്യമായി സംസ്ഥാനത്തെ അഗ്നിരക്ഷാസേനയിൽ അംഗമായി നൂറുവനിതകൾ. പരീക്ഷണങ്ങൾ നിറഞ്ഞ കഠിനപരിശീലനകാലം അതിൽ 17 പേരെ അതിസാഹസികരാക്കി. നിലയില്ലാക്കയങ്ങളിൽ മുങ്ങി ജീവന്റെ മുത്തും പവിഴവും കണ്ടെടുക്കുന്ന അവരിപ്പോൾ സംസ്ഥാന അഗ്നിരക്ഷാസേനയുടെ അഭിമാനമായ സ്‌കൂബാ ഡൈവർമാരാണ്‌.

പി എസ് സേതുപാര്‍വതി, അപര്‍ണ കൃഷ്ണന്‍, ശ്രുതി ആര്‍ രാജു, കെ അപര്‍ണ, അമേയ രാജ്, നീതു നെല്‍സണ്‍, ആര്യ സുരേഷ്, സിമില്‍ ജോസ്, സ്‌നേഹ ദിനേഷ്, നിഷിദ റഷീദ്, കെ എന്‍ നിത്യ, എം അനുശ്രീ, കെ എം ഗീതുമോള്‍, അഷിത കെ സുനില്‍, സി എസ് ജെന്‍സ, ഡി സ്വാതി കൃഷ്ണ, പി എല്‍ ശ്രീഷ്മ എന്നിവരാണ് ടീമിൽ. ഫോര്‍ട്ടുകൊച്ചി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ജലസുരക്ഷാ വിദഗ്ധ പരിശീലനകേന്ദ്രത്തിലായിരുന്നു ട്രെയിനിങ്‌. വെള്ളത്തിനടിയില്‍ 30 മീറ്റര്‍ വരെ ആഴത്തില്‍ ഡൈവ് ചെയ്യാനും വിവിധതരം രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും സംഘം പരിശീലനം നേടി. ഏഴുപേർ എറണാകുളം ഗാന്ധി നഗർ സ്‌റ്റേഷനിലും ബാആഴങ്ങളിൽ രക്ഷകരായി അഗ്നിപുത്രിമാർക്കിയുള്ളവർ പുരുഷ സ്‌കൂബാ ഡൈവര്‍മാര്‍ക്കൊപ്പം മറ്റു ജില്ലകളിലും സേവനമനുഷ്‌ടിക്കുന്നു.

ഏതു വെല്ലുവിളിയും നേരിടാനുള്ള കരളുറപ്പോടെ ചരിത്രത്തിലാദ്യമായി സംസ്ഥാനത്തെ അഗ്നിരക്ഷാസേനയിൽ അംഗമായി നൂറുവനിതകൾ.
അപകടത്തിൽപ്പെട്ട്‌ വഴിയിൽ കിടന്നയാളെ സിപിആർ നൽകി ജീവിതത്തിലേക്ക്‌ തിരികെയെത്തിച്ച അപൂർവ്വ നിമിഷം ഗാന്ധിനഗർ ഫയർ സ്റ്റേഷനിലെ വനിതാ സ്‌കൂബാ ഡൈവിങ് സംഘത്തിലെ അംഗമായ സി എസ്‌ ജെൻസ ഓർത്തെടുത്തു. സിപിആർ നൽകാൻ മാത്രമല്ല ഏത്‌ പ്രതികൂല സാഹചര്യങ്ങളിലും വെള്ളത്തിനടിയിൽ രക്ഷാപ്രവർത്തനം നടത്താനും17 അംഗ സംഘം പരിശീലനം നേടിയിട്ടുണ്ട്‌. വെള്ളത്തിൽ വീണ്‌ മരിച്ചവരെ പുറത്തെടുക്കാനുള്ള വിളികളാണ്‌ കൂടുതലുമെന്ന്‌ സംഘാംഗമായ പി എസ്‌ സേതുപാർവതി പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home