അബ്കാരി കേസ്; റിപ്പോർട്ടർ ടിവി എംഡി ആന്റോ അഗസ്റ്റിൻ അറസ്റ്റിൽ

കൊച്ചി: അബ്കാരി കേസില്‍ റിപ്പോർട്ടർ ടിവി എംഡി ആന്റോ അഗസ്റ്റിനെ എക്സൈസ് അറസ്റ്റ് ചെയ്തു. റിപ്പോർട്ടർ ചാനൽ ഓഫീസിൽ നിന്നുമാണ് എക്സൈസ് സംഘമാണ് ആൻ്റോ അഗസ്സിനെ അറസ്റ്റ് ചെയ്തത്. വയനാട് വാഴവറ്റയിലെ തറവാട്ട് വീട്ടില്‍ നിന്ന് വിദേശമദ്യം കണ്ടെത്തിയെന്ന് ആരോപിച്ചായിരുന്നു അറസ്റ്റ്. എന്നാൽ എക്‌സൈസിന്റേത് പ്രതികാര നടപടിയാണെന്നും തന്നെ കുടുക്കിയതാണെന്നും ആന്റോ അഗസ്റ്റിന്‍ വ്യക്തമാക്കി.
'ഞാന്‍ മദ്യപിക്കാറില്ല. അതുമായി ബന്ധപ്പെട്ട ഒരു കാര്യവും എനിക്കറിയില്ല. എക്‌സൈസുമായി ബന്ധപ്പെട്ട കേസിനെക്കുറിച്ചുമറിയില്ല. പോയി നോക്കട്ടെ. എഫ്‌ഐആര്‍ പോലും ഇല്ലാതെ അറസ്റ്റിനെത്തിയ സംഘം മണിക്കൂറുകളോളം തടഞ്ഞുവെച്ചു. ഓഫീസിലെത്തിയ സംഘം, രണ്ട് മണിക്കൂര്‍ കഴിഞ്ഞിട്ടും എഫ്‌ഐആര്‍ കൈമാറിയില്ല. തുടർന്ന് ഇത് ചോദ്യം ചെയ്തതോടെയാണ് സംഘം എഫ്ഐആർ കൈമാറിയത്.', ആന്റോ അഗസ്റ്റിൻ മാധ്യമങ്ങളോട് പറഞ്ഞു.
കഴിഞ്ഞ ദിവസം ഒരു സംഘം പൊലീസുകാര്‍ കൊച്ചിയിലെ റിപ്പോര്‍ട്ടര്‍ ഹെഡ് ഓഫീസിലെത്തി പരിശോധന നടത്തിയിരുന്നു.
തുടർന്ന് മാധ്യമപ്രവര്‍ത്തകരുടെ മൊബൈല്‍ ഫോണ്‍ ഉള്‍പ്പെടെ പിടിച്ചുവെച്ചു. മാധ്യമപ്രവര്‍ത്തകരും സാങ്കേതിക വിഭാഗം ജീവനക്കാരും മാത്രം പ്രവേശിക്കുന്ന ന്യൂസ് ഡെസ്‌കില്‍ ജോലി തടസ്സപ്പെടുത്തുന്ന രീതിയിലാണ് പൊലീസിന്റെ കടന്നുകയറ്റമുണ്ടായത്.










0 comments