ad
Deshabhimani

ഏഷ്യൻ ഗെയിംസ് വനിത ക്രിക്കറ്റ്: ജപ്പാനെ തകർത്ത് ഇന്ത്യ സെമിയിൽ

indian womens cricket asian games
വെബ് ഡെസ്ക്

Published on Sep 18, 2026, 01:40 PM | 1 min read

ടോക്കിയോ: ഏഷ്യൻ ഗെയിംസ് വനിത ക്രിക്കറ്റ് ക്വാർട്ടർ ഫൈനലിൽ ജപ്പാനെ 8 വിക്കറ്റിന് പരാജയപ്പെടുത്തി ഇന്ത്യ സെമിയിൽ. 19.5 ഓവറിൽ ജപ്പാനെ 57 റൺസിന് ഇന്ത്യ പുറത്താക്കിയിരുന്നു.തുടർന്ന് വെറും അഞ്ച് ഓവറുകളിൽ 2 വിക്കറ്റ് നഷ്ടത്തിൽ 59 റൺസ് നേടി ഇന്ത്യ വിജയലക്ഷ്യം മറികടന്നു. ഇരു ടീമുകളും തമ്മിലുള്ള ആദ്യ അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരമായിരുന്നു ഇത്.


ഗ്വാങ്ഷു 2010, ഇഞ്ചിയോൺ 2014, ഹാങ്ഷൗ 2023 എന്നിവയ്ക്ക് ശേഷം ഇത് നാലാം തവണയാണ് ക്രിക്കറ്റ് ഏഷ്യൻ ഗെയിംസിന്റെ ഭാഗമാകുന്നത്. കഴിഞ്ഞ മൂന്ന് സീസണിലും പുരുഷ, വനിതാ വിഭാഗങ്ങളിൽ പ്രത്യേകം മത്സരങ്ങൾ നടന്നിരുന്നു. പുരുഷ, വനിതാ വിഭാഗങ്ങളിൽ ഇന്ത്യയാണ് നിലവിലെ ചാമ്പ്യൻമാർ. ട്വന്റി20 ഫോർമാറ്റിലാണ് മത്സരങ്ങൾ നടക്കുന്നത്.


സെപ്റ്റംബർ 20ന് സെമി ഫൈനലുകളും സെപ്റ്റംബർ 22ന് വെങ്കല മെഡൽ മത്സരവും ഫൈനലും നടക്കും. സെമിയിൽ ബംഗ്ലാദേശാണ് ഇന്ത്യയുടെ എതിരാളികൾ. ഹർമൻപ്രീത് കൗർ നയിക്കുന്ന നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യൻ ടീമിന് സ്വർണ്ണം നിലനിർത്താൻ ഇനി രണ്ട് വിജയങ്ങൾ കൂടിയാണ് വേണ്ടത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home