print edition സ്മരണയിൽ നിറഞ്ഞ് കയ്യൂർ രക്തസാക്ഷികൾ

കയ്യൂർ രക്തസാക്ഷി അനുസ്‌മരണ സമ്മേളനം സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി ഉദ്‌ഘാടനം ചെയ്യുന്നു. ഫോട്ടോ/സുരേന്ദ്രൻ മടിക്കൈ

സ്വന്തം ലേഖകൻ
Published on Mar 30, 2026, 05:29 AM | 1 min read
കയ്യൂർ (കാസർകോട്): സാമ്രാജ്യത്വത്തിനും ജന്മിത്തത്തിനുമെതിരെ പോരാടി കഴുമരമേറിയ കയ്യൂർ രണധീരരുടെ സ്‌മരണ പുതുക്കി നാട്. 83–ാം രക്തസാക്ഷിത്വ വാർഷികദിനാചരണത്തിൽ മഠത്തിൽ അപ്പു, കോയിത്താറ്റിൽ ചിരുകണ്ടൻ, പള്ളിക്കാൽ അബൂബക്കർ, പൊടോര കുഞ്ഞമ്പുനായർ എന്നിവരുടെ സ്‌മരണ പുതുക്കാൻ ഞായറാഴ്‌ച കയ്യൂരിലെത്തിയത് ആയിരങ്ങൾ. കയ്യൂർ സെൻട്രൽ, ചായ്യോത്ത് എന്നിവിടങ്ങൾ കേന്ദ്രീകരിച്ചായിരുന്നു ചുവപ്പുവളന്റിയർമാരുടെ അകമ്പടിയോടെ പ്രകടനം. രക്തസാക്ഷിമണ്ഡപത്തിൽ പുഷ്‌പാർച്ചനയുണ്ടായി. രക്തസാക്ഷി നഗറിൽ അനുസ്‌മരണ സമ്മേളനം സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി ഉദ്‌ഘാടനംചെയ്തു.
ജില്ലാ സെക്രട്ടറി എം രാജഗോപാലൻ എംഎൽഎ അധ്യക്ഷനായി. എ കെ ജിയുടെ മകൾ ലൈലയും പങ്കെടുത്തു. കെ രാജഗോപാലൻ രചിച്ച് തൃശൂർ സമത പ്രസിദ്ധീകരിച്ച ‘ഹസ്രത്ത് മൊഹാനി– ഇൻക്വിലാബിന്റെ ഇടിമുഴക്കം’ ജീവചരിത്രപുസ്‌തകത്തിന്റെ രണ്ടാംപതിപ്പ് എം എ ബേബി കയ്യൂർ രക്തസാക്ഷികളുടെ കുടുംബാംഗങ്ങൾക്കു നൽകി പ്രകാശിപ്പിച്ചു.രാവിലെ രക്തസാക്ഷി ണ്ഡപത്തിൽ സിപിഐ എം ഏരിയാ സെക്രട്ടറി കെ ബാലകൃഷ്‌ണനും രക്തസാക്ഷി നഗറിൽ സംഘാടകസമിതി ചെയർമാൻ പി എ നായരും പതാക ഉയർത്തി.










0 comments