Deshabhimani

വിദേശമദ്യ വ്യവസായ തൊഴിലാളി യൂണിയൻ സംസ്ഥാന സമ്മേളനം

print edition ലേബർ കോഡ് നടപ്പാക്കാനുള്ള സംസ്ഥാന സർക്കാർ തീരുമാനം തിരുത്തുക

Labour Code

കേരള സംസ്ഥാന വിദേശ മദ്യ വ്യവസായ തൊഴിലാളി യൂണിയൻ സംസ്ഥാന സമ്മേളനം സിഐടിയു സംസ്ഥാന പ്രസിഡന്റ് ടി പി രാമകൃഷ്ണൻ ഉദ്‌ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Nov 02, 2026, 01:00 AM | 1 min read

തിരുവനന്തപുരം: കേരള സംസ്ഥാന വിദേശമദ്യ വ്യവസായ തൊഴിലാളി യൂണിയൻ (സിഐടിയു) സംസ്ഥാന സമ്മേളനം സിഐടിയു സംസ്ഥാന പ്രസിഡന്റ്‌ ടി പി രാമകൃഷ്‌ണൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ്‌ കെ എസ് സുനിൽ കുമാർ പതാക ഉയർത്തി. ജനറൽ സെക്രട്ടറി എസ് ജയകുമാർ പ്രവർത്തന റിപ്പോർട്ടും ട്രഷറർ എം ജി അജയൻ കണക്കും അവതരിപ്പിച്ചു. ഗിൽഷ അജയൻ രക്തസാക്ഷി പ്രമേയവും ആർ ബിനുകുമാർ അനുശോചന പ്രമേയവും അവതരിപ്പിച്ചു. സി കെ മണിശങ്കർ, നാലാഞ്ചിറ ഹരി എന്നിവർ സംസാരിച്ചു. സ്വാഗതസംഘം ചെയർമാൻ ഇ ജി മോഹനൻ സ്വാഗതവും എം എം ജിഹാദ് നന്ദിയും പറഞ്ഞു.


തൊഴിലാളിവിരുദ്ധ ലേബർ കോഡ് നടപ്പാക്കാനുള്ള സംസ്ഥാന സർക്കാർ നിലപാട് തിരുത്തുക, എസ്ഐആറില‍ൂടെ നഷ്‌ടപ്പെട്ട വോട്ടവകാശം പുനഃസ്ഥാപിക്കുക, ഗ്യാനേഷ് കുമാറിനെ പുറത്താക്കി വിചാരണചെയ്യുക, കേരളത്തിലെ ആരോഗ്യ മേഖലയെ തകർക്കുന്ന യുഡിഎഫ് സർക്കാർ നയം തിരുത്തുക എന്നീ പ്രമേയങ്ങൾ സമ്മേളനം അംഗീകരിച്ചു.


കെഎസ്ബിസിയിൽ നോൺ കേഡർ വിഭാഗം ജീവനക്കാർക്ക് ഏകാംഗ കമീഷൻ റിപ്പോർട്ടിലെ ശുപാർശ പ്രകാരമുള്ള ആനുകൂല്യങ്ങളും അവകാശങ്ങളും അനുവദിക്കുക‍‍‍‍, അവധി ആനുകൂല്യങ്ങൾ തൊഴിലാളികൾക്ക്‌ തുല്യനീതി ഉറപ്പാക്കി അനുവദിക്കുക, കെഎസ്ബിസി ഔട്ട്‌ലെറ്റുകളിലെ സ്വീപ്പർ തൊഴിലാളികളെ പാർട്ട് ടൈം സ്വീപ്പർമാരായി അംഗീകരിച്ച് ആനുകൂല്യങ്ങളും വേതനവും അനുവദിക്കുക, അബ്കാരി തൊഴിലാളി വെൽഫെയർ ബോർഡ് സർക്കാരിലേക്ക് ശുപാർശ ചെയ്ത പെൻഷൻ വർധന അനുവദിക്കുക, അഞ്ചുവർഷത്തിലൊരിക്കൽ എന്ന തത്വം ഉറപ്പാക്കി ശമ്പളപരിഷ്‌കരണം നടപ്പാക്കുക എന്നീ ആവശ്യങ്ങളും സമ്മേളനം ഉന്നയിച്ചു.


കെ എസ് സുനിൽകുമാറിനെ പ്രസിഡന്റായും എസ് ജയകുമാറിനെ ജനറൽ സെക്രട്ടറിയായും രെരഞ്ഞെടുത്തു. ആർ ബിനുകുമാറാണ്‌ ട്രഷറർ. മറ്റുഭാരവാഹികൾ: പി ആർ രാജശേഖരൻ, പി സജീവൻ, എ ഡി ബിന്നി, എസ് സുമ, യതീന്ദ്രനാഥ്, കെ ഷീബ (വൈസ് പ്രസിഡന്റുമാർ), ഗിൽഷ അജയൻ, കെ എസ് ശ്രീക്കുട്ടൻ, എസ് അനിത, രാജീവ്, നീസ് അനിൽകുമാർ, എം എം ജിഹാദ് (ജോയിന്റ്‌ സെക്രട്ടറിമാർ).



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Recommended

Deshabhimani
Home