സര്‍ക്കാര്‍ മേഖലയില്‍ ആദ്യം എസ്‌ജിആർടി ചികിത്സയുമായി ആര്‍സിസി

സ്വന്തം ലേഖിക
Published on Mar 16, 2025, 12:10 AM | 1 min read
തിരുവനന്തപുരം:
അർബുദ ബാധിതരിൽ റേഡിയേഷൻ ചികിത്സയിലെ അതിനൂതന എസ്ജിആർടി (സർഫസ് ഗൈഡഡ് റേഡിയേഷൻ തെറാപ്പി) ചികിത്സാരീതി സർക്കാർ മേഖലയിൽ ആദ്യമായി അവതരിപ്പിച്ച് തിരുവനന്തപുരം റീജിയണൽ ക്യാൻസർ സെന്റർ. ആരോഗ്യമുള്ള സാധാരണ കോശങ്ങൾ നശിക്കാതെ അർബുദബാധിത കോശങ്ങളിൽ മാത്രം റേഡിയേഷൻ നൽകാനും പാർശ്വഫലങ്ങൾ കുറയ്ക്കാനും എസ്ജിആർടി സഹായിക്കും.
റേഡിയേഷനിൽ കൃത്യത ഉറപ്പാക്കാൻ ഇത് സഹായിക്കും. ത്രീഡി ഇമേജിങ് സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിനാൽ, ശാരീരിക പ്രശ്‌നങ്ങൾ തത്സമയം കണ്ടെത്തി പരിഹരിക്കാനാകും. സർക്കാർ മേഖലയിൽ ആദ്യമായാണ് എസ്‌ജിആർടി ചികിത്സാ സംവിധാനം സജ്ജമാക്കുന്നതെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് വ്യക്തമാക്കി.
സ്തനാർബുദം, ശ്വാസകോശാർബുദം എന്നിവയിൽ എസ്ജിആർടി ചികിത്സ നൽകാറുണ്ട്.
ശരീരത്തിൽ ടാറ്റൂ ചെയ്താണ് സാധാരണ റേഡിയേഷൻ നൽകുന്നത്. എസ്‌ജിആർടിയിൽ അതിന്റെ ആവശ്യമില്ല. റേഡിയേഷൻ നൽകുന്നതിനിടെ രോഗിയുടെ ശരീരം അനങ്ങിയാലും പ്രശ്‌നമില്ല. .
സ്തനാർബുദ ചികിത്സയിൽ ഈ ചികിത്സാരീതി വളരെ ഫലപ്രദമാണ്.
ശ്വാസകോശത്തിലേക്കും ഹൃദയത്തിലേക്കും റേഡിയേഷൻ ഏൽക്കുന്നത് പരമാവധി കുറയ്ക്കാനും സാധിക്കുന്നു. ഇത് ദീർഘകാല പാർശ്വഫലങ്ങൾ കുറയ്ക്കാനും സഹായിക്കും.









0 comments