ad
Deshabhimani

ചരിത്രത്തിലാദ്യമായി ഉൽപ്പാദനമേഖലയിലെ 
മൂല്യവർധന ലക്ഷം കോടി കടന്നു, പ്രതിശീർഷ വരുമാനവും ജിഎസ്ഡിപിയും ഇരട്ടിയായി

print edition 10 വർഷം ഇരട്ടി വളർച്ച ; കേരളത്തിന്റെ കുതിപ്പ്‌ വ്യക്തമാക്കി റിസർവ്‌ ബാങ്ക്‌ റിപ്പോർട്ട്‌

kerala
വെബ് ഡെസ്ക്

Published on Dec 23, 2025, 03:17 AM | 1 min read


തിരുവനന്തപുരം

പത്തുവർഷത്തിനിടെ കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥ വൻ കുതിപ്പുനടത്തിയെന്ന്‌ റിസർവ്‌ ബാങ്ക്‌ റിപ്പോർട്ട്‌. പ്രതിശീർഷ വരുമാനവും മൊത്തം സംസ്ഥാന ആഭ്യന്തര ഉൽപ്പാദനവും (ജിഎസ്ഡിപി) ഇരട്ടിയായെന്ന്‌ റിസർവ്‌ ബാങ്ക്‌ പ്രസിദ്ധീകരിച്ച ‘ഇന്ത്യൻ സംസ്ഥാനങ്ങളെക്കുറിച്ചുള്ള സ്ഥിതിവിവരക്കണക്ക്‌’ പറയുന്നു. കേന്ദ്രം സാമ്പത്തികമായി ഞെരുക്കിയിട്ടും എൽഡിഎഫ്‌ സർക്കാരിന്‌ കീഴിൽ കേരളം കൈവരിച്ച നേട്ടം ശരിവയ്‌ക്കുന്നതാണ്‌ റിപ്പോർട്ട്‌.


പ്രതിശീർഷ വരുമാനം 2016ൽ 1,66,246 രൂപയായിരുന്നത്‌ 2024–25ൽ 3,08,338 രൂപയായി വർധിച്ചു. 2021ൽ രാജ്യത്ത്‌ 11–ാം സ്ഥാനത്തായിരുന്ന കേരളം 2024ൽ ഏഴാമതെത്തി. ജനങ്ങളുടെ സാമ്പത്തികശേഷിയിലും ജീവിതനിലവാരത്തിലുമുണ്ടായ പുരോഗതിയാണ്‌ ഇത്‌ കാണിക്കുന്നത്‌. ജിഎസ്ഡിപി 2015–16ലെ 5.61 ലക്ഷം കോടിയിൽനിന്ന്‌ 2024–25ൽ 12.48 ലക്ഷം കോടിയായി, ഇരട്ടിയിലധികം വർധന. സാമ്പത്തികാടിത്തറ അതിവേഗം വികസിക്കുന്നതിന്റെ തെളിവാണിത്‌.


ചരിത്രത്തിലാദ്യമായി ഉൽപ്പാദനമേഖലയിലെ മൂല്യവർധന ലക്ഷം കോടി കടന്നു. 51,619.52 കോടിയിൽനിന്ന്‌ 1,02,241 കോടിയായാണ്‌ ഉയർന്നത്‌. വളർച്ച നൂറു ശതമാനത്തിലേറെ. വ്യവസായ ഉൽപ്പാദനരംഗത്ത്‌ വൻകുതിച്ചുചാട്ടത്തിന്റെ ഫലമാണിത്‌. വ്യവസായമേഖലയിലെ മൂല്യവർധന 2015–16ലെ 1,30,079.46 കോടിയിൽനിന്ന്‌ 2,67,124.60 കോടിയായി വർധിച്ചു.


സാമ്പത്തിക സേവനങ്ങളിലെ മൂല്യവർധന മൂന്നിരട്ടിയായി. 22,335.10 കോടിയിൽനിന്ന്‌ 58,134.50 കോടിയുടെ വർധന. ജനങ്ങളിലേക്ക്‌ പണമെത്തുന്നതും ജീവിത നിലവാരം ഉയരുന്നതുമാണ്‌ വർധനയ്‌ക്ക്‌ കാരണം. തനത്‌ നികുതിയിതര വരുമാനം 2015–16ലെ 8,425 കോടിയിൽനിന്ന്‌ 18,356 കോടിയായി വർധിച്ചു. തനത്‌ നികുതിവരുമാനം 2015ലെ 38,995 കോടിയിൽനിന്ന്‌ 117 ശതമാനം വർധിച്ച്‌ 2024–25ൽ 84,884 കോടിയായി. സംസ്ഥാനത്തിന്റെ തനത്‌ വരുമാനം 2015ലെ 47,420 കോടിയിൽനിന്ന്‌ 118 ശതമാനംവർധിച്ച്‌ 1,03,240 കോടിയായി. മൂലധനച്ചെലവ്‌ 2015–16ലെ 12,417 കോടിയിൽനിന്ന്‌ 39,359 കോടിയായി വർധിച്ചു. കേരളം അടിസ്ഥാനസ‍ൗകര്യ വികസനത്തിന്‌ നൽകുന്ന പ്രധാന്യമാണ്‌ ഇത്‌ വ്യക്തമാക്കുന്നത്‌. സാമൂഹ്യക്ഷേമത്തിനുള്ള ചെലവ്‌ 33,088 കോടിയിൽനിന്ന്‌ 64,950 കോടിയായും പ്രകൃതിദുരന്ത സഹായച്ചെലവ്‌ 217.32 കോടിയിൽനിന്ന്‌ 485.31 കോടിയായും വർധിച്ചു. വാണിജ്യ ബാങ്കുകളിലെ നിക്ഷേപം 36.61 ലക്ഷം കോടിയിൽനിന്ന്‌ 89.48 ലക്ഷം കോടിയായെന്നും റിപ്പോർട്ടിൽ പറയുന്നു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home