ad
Deshabhimani

print edition റിസര്‍വ് ബാങ്ക് പണനയം ഇന്ന്

rbi repo rate
വെബ് ഡെസ്ക്

Published on Jun 05, 2026, 12:00 AM | 1 min read

കൊച്ചി: 2026–-27 സാമ്പത്തിക വര്‍ഷത്തെ രണ്ടാമത്തെ പണനയം റിസര്‍വ് ബാങ്ക് വെള്ളിയാഴ്ച പ്രഖ്യാപിക്കും. പണനയ സമിതി (എംപിസി) യോ​ഗത്തിലെ തീരുമാനങ്ങള്‍ ആർബിഐ ഗവര്‍ണര്‍ സഞ്ജയ് മൽഹോത്ര രാവിലെ 10ന് അവതരിപ്പിക്കും.


കേന്ദ്രസർക്കാർ ഇന്ധനവില കൂട്ടിയതോടെ രാജ്യത്ത് വിലക്കയറ്റം വര്‍ധിക്കുകയാണെങ്കിലും പശ്ചിമേഷ്യന്‍ സംഘര്‍ഷംമൂലമുണ്ടായ ആഗോള സാമ്പത്തിക അനിശ്ചിതത്വം, രൂപയുടെ മൂല്യത്തകര്‍ച്ച തുടങ്ങിയവ പരിഗണിച്ച് ഇത്തവണയും അടിസ്ഥാന പലിശനിരക്കുകളില്‍ മാറ്റം വരുത്താന്‍ സാധ്യതയില്ലെന്നാണ് കരുതുന്നത്. നിരക്കില്‍ മാറ്റമില്ലാതെയാണ് ഏപ്രിലിലെയും ഫെബ്രുവരിയിലെയും പണനയം പ്രഖ്യാപിച്ചത്. റിസര്‍വ് ബാങ്ക് വാണിജ്യ ബാങ്കുകള്‍ക്ക് നല്‍കുന്ന ഹ്രസ്വകാലവായ്പയുടെ പലിശനിരക്കായ റിപ്പോ നിലവില്‍ 5.25 ശതമാനമാണ്.




Tags
deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home