മുഖ്യമന്ത്രിക്ക് അപൂര്‍വ സമ്മാനവുമായി നാവികസേനാ മേധാവി

തിരുവനന്തപുരം
നാവിക ദിനാഘോഷങ്ങളുടെ ഭാഗമായി കേരളത്തിലെത്തിയ നാവികസേനാ മേധാവി മുഖ്യമന്ത്രി പിണറായി വിജയന് അപൂര്‍വമായ ‘ഹാന്‍ഡ്മെയിഡ് പേന’ സമ്മാനിച്ചു. ആന്ധ്രപ്രദേശിലെ രാജമുണ്ഡ്രിയില്‍ തദ്ദേശീയമായി നിര്‍മിക്കുന്ന രത്നം പെന്‍ വര്‍ക്‌സിന്റെ പേനയാണ് അഡ്മിറൽ ദിനേഷ് കെ ത്രിപാഠി സമ്മാനിച്ചത്.
സ്വാതന്ത്ര്യസമരകാലത്തെ സ്വദേശി പ്രസ്ഥാനത്തിന്റെ ഭാഗമായിട്ട് 1932ല്‍ കെ വി രത്നമാണ് പേന നിര്‍മാണം ആരംഭിച്ചത്. മഹാത്മാഗാന്ധി, ജവാഹര്‍ലാല്‍ നെഹ്റു, ഡോ. രാജേന്ദ്ര പ്രസാദ് തുടങ്ങിയവര്‍ ഉപയോഗിച്ചിരുന്നത് രത്നം പേനകളാണ്. സെക്രട്ടറിയറ്റിലെ മുഖ്യമന്ത്രിയുടെ ചേംബറില്‍ വച്ചാണ് നാവികസേനാ മേധാവി പേന സമ്മാനിച്ചത്. ശംഖുംമുഖത്ത് നാവികദിന ആഘോഷങ്ങളിലേക്ക് ഔദ്യോഗികമായി ക്ഷണിക്കുന്നതിന് എത്തിയതായിരുന്നു അദ്ദേഹം.









0 comments