വോട്ടർപട്ടിക തീവ്ര പുനഃപരിശോധന ; അർഹരെ ഒഴിവാക്കില്ല: രത്തൻ യു കേൽക്കർ

തിരുവനന്തപുരം
വോട്ടർപട്ടിക തീവ്ര പുനഃപരിശോധന(എസ്ഐആർ)യിൽ അർഹതപ്പെട്ട ആരെയും ഒഴിവാക്കില്ലെന്ന് സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു കേൽക്കർ. സംസ്ഥാനതല രാഷ്ട്രീയ പാർടികളുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. എസ്‌ഐആർ സുതാര്യമായി നടപ്പാക്കണമെങ്കിൽ രാഷ്‌ട്രീയ പാർടികളുടെയും ജനങ്ങളുടെയും സഹകരണം ആവശ്യമാണ്. ഭരണഘടനയുടെ 326–ാം അനുച്ഛേദം പ്രകാരം ആർക്കൊക്കെയാണ് വോട്ടർമാരാകാൻ അർഹതയുള്ളതെന്ന് നിർവചിക്കുന്നുണ്ട്. അതുപ്രകാരമാണ് പുനഃപരിശോധനാ നടപടികൾ പൂർത്തിയാക്കുക.
നിലവിലുള്ള എല്ലാ വോട്ടർമാർക്കും ബിഎൽഒമാർ വഴി എന്യൂമറേഷൻ ഫോം നൽകും. ഓൺലൈൺ വഴിയും ഡൗൺലോഡ് ചെയ്യാം. 2002ലെ വോട്ടർ പട്ടികയിലുൾപ്പെട്ടവർ ഫോം പൂരിപ്പിച്ചാൽ മാത്രം മതി. അല്ലാത്തവർ 12 രേഖകളിലൊന്ന് ഹാജരാക്കണം. ബിഎൽഒ അത് പരിശോധിച്ച് അപ്‌ലോഡ് ചെയ്യും. പാർടികളുടെ ബൂത്ത് ലെവൽ ഏജന്റുമാർക്ക് ഇൗ പ്രവർത്തനങ്ങൾ നിരീക്ഷിക്കാം. എല്ലാ ബൂത്തുകളിലും ബിഎൽഒമാരെ നിയമിക്കാൻ പാർടികൾ ശ്രദ്ധിക്കണമെന്നും കേൽക്കർ പറഞ്ഞു.








0 comments