പതിമൂന്നുകാരിയെ സഹപാഠികൾ പീഡിപ്പിച്ചെന്ന് പരാതി

കൊടുമണ്‍ :പതിമൂന്നുകാരിയെ സഹപാഠികൾ
പീഡിപ്പിച്ചെന്ന് പരാതി
കൊടുമൺ
സഹപാഠികള്‍ പീഡിപ്പിച്ചെന്ന് സ്കൂളിലെ കൗൺസലിങ്ങിനിടെ പതിമൂന്നുകാരിയുടെ വെളിപ്പെടുത്തൽ. ചൈൽഡ് ലൈൻ അധികൃതരോടാണ് പെൺകുട്ടി പീഡനവിവരം വെളിപ്പെടുത്തിയത്. അധികൃതരുടെ പരാതിയെ തുടർന്ന് കൂടൽ പൊലീസ് ആറുപേരെ കസ്റ്റഡിയിലെടുത്തു. എന്നാൽ മൊഴികളിലെ വൈരുദ്ധ്യത്തെ തുടർന്ന് വിട്ടു. പതിമൂന്നുകാരിയുടെ സഹപാഠിയായ ഒരു പെൺകുട്ടിയടക്കം 10 പേർക്കെതിരായാണ് വെളിപ്പെടുത്തൽ. ഇതിൽ രണ്ടുപേർ പ്രായപൂർത്തിയായവരാണ്.
സ്‌കൂളിന് പുറത്തുനിന്നുള്ളവരും ഉൾപ്പെട്ടതായാണ് മൊഴി.
ഒമ്പതാംക്ലാസ് വിദ്യാർഥിനിയായ കുട്ടി മെയ് മുതൽ വിവിധയിടങ്ങളിൽ വച്ച് പീഡിപ്പിക്കപ്പെട്ടതായി പൊലീസ് പറഞ്ഞു. സ്കൂളിലെ ശൗചാലയത്തിൽവച്ചും സഹപാഠിയായ പെൺകുട്ടിയുടെ വീട്ടിൽ എത്തിച്ചുമായിരുന്നു പീഡനം. സ്‌കൂളിന് പുറത്തുനിന്നുള്ളവരുടെ പങ്കിനെപ്പറ്റിയും പൊലീസ് അന്വേഷണമാരംഭിച്ചു. ഇവരെ കണ്ടാൽ തിരിച്ചറിയാമെന്ന് പെൺകുട്ടി വ്യക്തമാക്കി.
പീഡനത്തിന് ഒത്താശ ചെയ്‌തെന്ന് സംശയിക്കുന്ന പെൺകുട്ടിയെക്കുറിച്ചും പൊലീസ് അന്വേഷിക്കുന്നുണ്ട്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ അറുപതോളം പേർ പീഡിപ്പിച്ച കേസിലെ പ്രതിയാണ് പ്രായപൂർത്തിയായവരിൽ ഒരാളെന്നും പൊലീസ് പറഞ്ഞു.










0 comments