ad
Deshabhimani

പെൺകുട്ടിയെ ജോത്സ്യൻ പീഡിപ്പിച്ച സംഭവം; മഹിളാ അസോസിയേഷൻ പ്രതിഷേധിച്ചു

rape
വെബ് ഡെസ്ക്

Published on Feb 10, 2026, 09:16 PM | 1 min read

എഴുകോൺ(കൊല്ലം): 16 വയസ്സുള്ള പെൺകുട്ടിയെ പീഡിപ്പിച്ച ജ്യോത്സ്യൻ മുരാരിയ്ക്ക്‌ എതിരെ കർശന നിയമനടപടികൾ സ്വീകരിക്കണമെന്നും അന്ധ വിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും എതിരെ ശാസ്ത്രബോധം ഉയർത്തിപ്പിടിക്കണമെന്നും ആവശ്യപ്പെട്ട് അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ നെടുവത്തൂർ ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ പുത്തൂരിൽ ബോധവൽക്കരണ യാത്ര സംഘടിപ്പിച്ചു. ജില്ലാ ജോയിന്റ് സെക്രട്ടറി വി സുമലാൽ ഉദ്ഘാടനം ചെയ്തു.

ഏരിയ വൈസ് പ്രസിഡന്റ് ഷൈല സലിംലാൽ അധ്യക്ഷയായി. ട്രഷറർ എസ് ഷീന, ജലജ ബാലകൃഷ്ണൻ, രേഖ, രജിത ലാൽ, ചിത്രവത്സല, ഷൈലജ, രാജീവ്, പ്രീത കനകരാജൻ, ജയന്തി മധു, ദിവ്യാ സജിത്ത്, രമണി, മായ, ഷീജ, പ്രസന്നകുമാരി, മിനി, പ്രീത കുമാരി എന്നിവർ സംസാരിച്ചു.





deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home