പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി: പ്രതിക്ക് ഇരട്ട ജീവപര്യന്തവും 43 വർഷം കഠിന തടവും

പാലക്കാട് : ചെർപ്പുളശേരി ഏഴുവന്തലയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കി ഗർഭിണിയാക്കിയ പ്രതിക്ക് ഇരട്ട ജീവപര്യന്തവും 43 വർഷം കഠിന തടവും ശിക്ഷ. 4 ലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്. പിഴ അടച്ചില്ലെങ്കിൽ 3 വർഷം അധിക തടവിനും ശിക്ഷ വിധിച്ചു. നെല്ലായ ഏഴുവന്തല മുരിതൊടി മണികണ്ഠൻ (30) ആണ് പ്രതി. പാലക്കാട് പോക്സോ കോടതി ജഡ്ജ് സഞ്ജുവാണ് ശിക്ഷ വിധിച്ചത്.
2022ലാണ് സംഭവം. പെൺകുട്ടിയുടെ ബന്ധു കൂടിയാണ് ഇയാൾ. താമസിക്കുന്ന വീട്ടിൽ വെച്ച് പ്രതി ഗുരുതര ലൈംഗിക അതിക്രമം നടത്തി ഗർഭിണിയാക്കുകയായിരുന്നു. കേസിന്റെ ആദ്യ അന്വേഷണം നടത്തി അന്നത്തെ ഇൻസ്പെക്ടർ ഓഫ് പൊലീസ് എം സുജിത് പ്രതിക്കെതിരെ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. 20സാക്ഷികളെ വിസ്തരിച്ച കേസിൽ 35രേഖകൾ ഹാജരാക്കി. കേസിൽ പ്രോസീക്യൂഷന് വേണ്ടി അഡ്വ. നിഷ വിജയകുമാർ ഹാജരായി.
0 comments