print edition മൊഴി നൽകി രമ്യ; റിപ്പോർട്ട് ഉടനെന്ന് ഹസൻ

തിരുവനന്തപുരം: കെപിസിസി നിയോഗിച്ച അന്വേഷണസമിതിക്കു മൊഴിനൽകി രമ്യ ഹരിദാസ് എംഎൽഎ. ബുധൻ വൈകിട്ടോടെയാണ് ഇന്ദിരാഭവനിലെത്തി അന്വേഷണച്ചുമതലയുള്ള മുതിർന്ന നേതാവ് എം എം ഹസനെ കണ്ടത്. അച്ചടക്കമുള്ള കോൺഗ്രസ് പ്രവർത്തകയായി തുടരുമെന്നും ബാക്കിയെല്ലാം പാർടി പറയുമെന്നും മാത്രമായിരുന്നു മാധ്യമങ്ങളോടുള്ള പ്രതികരണം. പാളയം പ്രദീപിനെക്കുറിച്ചുള്ള ചോദ്യങ്ങളോട് പ്രതികരിച്ചില്ല. രാവിലെ ചിറയിൻകീഴ് മണ്ഡലത്തിലെ ഓഫീസിൽ പോയശേഷമാണ് അവർ സമിതിക്കുമുന്പാകെ ഹാജരായത്.
ഗൗരവമുള്ള വിഷയമായതുകൊണ്ടാണ് കെപിസിസി നേതൃത്വം അന്വേഷണത്തിന് നിയോഗിച്ചതെന്ന് ഹസൻ പ്രതികരിച്ചു. അന്വേഷണ റിപ്പോർട്ട് ഉടൻ കൈമാറും. നടപടിയെടുക്കേണ്ടത് നേതൃത്വമാണെന്നും ഹസൻ പറഞ്ഞു.









0 comments