ad
Deshabhimani

രമ്യ ഹരിദാസിന് താക്കീത് മാത്രം; ചിറയിൻകീഴ് വിവാദത്തിൽ കെപിസിസിയുടെ കണ്ണിൽ പൊടിയിടൽ നാടകം തുടരുന്നു

REMYA HARIDAS
വെബ് ഡെസ്ക്

Published on Sep 22, 2026, 04:58 PM | 1 min read

തിരുവനന്തപുരം: ചിറയിൻകീഴ് കോൺഗ്രസ് സംഘർഷത്തിൽ എംഎൽഎ രമ്യ ഹരിദാസിനും ജില്ലാ പഞ്ചായത്ത് അംഗം സജിത്ത് മുട്ടപ്പലത്തിനും താക്കീത് നൽകി കെപിസിസിയുടെ കണ്ണിൽ പൊടിയിടൽ നാടകം. എം എം ഹസന്റെ നേതൃത്വത്തിലുള്ള സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പേരിനുള്ള നടപടി.


സംഭവത്തിൽ പരസ്പരം നൽകിയ കേസുകൾ പിൻവലിക്കാനും ഇത്തരം സംഭവങ്ങൾ ആവർത്തിക്കരുതെന്നും കെപിസിസി പ്രസിഡന്റ് നിർദേശിച്ചു. അതേസമയം, സംഘർഷവുമായി ബന്ധപ്പെട്ട് രമ്യ ഹരിദാസിന്റെ അനുയായി പാളയം പ്രദീപിനെയും കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റ് എസ് സജാദിനെയും നേരത്തെ പാർട്ടി സസ്പെൻഡ് ചെയ്തിരുന്നു.


പ്രദീപിനെ എംഎൽഎയുടെ സ്റ്റാഫിൽ ഉൾപ്പെടുത്താൻ രമ്യ ഹരിദാസ് കത്ത് നൽകിയതും വിവാദമായിരുന്നു. പാർട്ടി നിർദേശത്തെ തുടർന്ന് ഈ നീക്കം ഒഴിവാക്കുകയായിരുന്നു.


ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് യോഗത്തിൽ പ്രദീപിന്റെ സാന്നിധ്യം ചോദ്യം ചെയ്തതിനെ തുടർന്നാണ് തർക്കം രൂക്ഷമായത്. തുടർന്ന് സജാദിന്റെ വീട്ടിലുണ്ടായ സംഘർഷത്തിൽ സജിത്ത് മുട്ടപ്പലത്തിന് മർദനമേൽക്കുകയും രമ്യ ഹരിദാസ് ആക്രമിച്ചതിന്റെ ദൃശ്യങ്ങൾ പുറത്തുവരുകയും ചെയ്തിരുന്നു.


രമ്യ ഹരിദാസിനെതിരെ കൂടുതൽ ശക്തമായ നടപടി വേണമെന്ന ആവശ്യവും കോൺഗ്രസിനുള്ളിൽ ഉയർന്നിട്ടുണ്ട്. എന്നാൽ നിലവിൽ താക്കീതിൽ നടപടി ഒതുക്കിയതോടെ പാർട്ടിക്കുള്ളിലെ അസംതൃപ്തി കൂടുതൽ പുകയുകയാണ്



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home