അദ്ദേഹം പറഞ്ഞതിൽ എന്താണ് തെറ്റ്? ഇങ്ങനെ വിമർശിക്കേണ്ടതില്ല; കുര്യനെ പിന്തുണച്ച് ചെന്നിത്തല

PJ Kurien Rahul Mankoottathil Ramesh Chennithala

രമേശ് ചെന്നിത്തല, രാഹുൽ മാങ്കൂട്ടത്തിൽ, പി ജെ കുര്യൻ

വെബ് ഡെസ്ക്

Published on Jul 14, 2025, 10:46 AM | 1 min read

തിരുവനന്തപുരം: യൂത്ത് കോൺ​ഗ്രസിനെതിരായ മുതിർന്ന നേതാവ് പി ജെ കുര്യന്റെ വിമർശനത്തെ ശരിവെച്ച് രമേശ് ചെന്നിത്തല. കുര്യന്റെ അഭിപ്രായം സദുദ്ദേശത്തോടെയാണെന്ന് ചെന്നിത്തല പറഞ്ഞു. അദ്ദേഹത്തിന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്. സീനിയർ നേതാവാണ് പി ജെ കുര്യൻ. അദ്ദേഹത്തെ ഇങ്ങനെ വിമർശിക്കേണ്ട കാര്യമില്ലെന്നും ചെന്നിത്തല പറഞ്ഞു. അഭിപ്രായം പറഞ്ഞതിന് പിന്നാലെ കുര്യനെതിരെ യൂത്ത് കോൺ​ഗ്രസ് നേതാക്കൾ രൂക്ഷമായി പ്രതികരിക്കുന്നതിനിടെയാണ് ചെന്നിത്തല മാധ്യമങ്ങളോട് നിലപാട് വ്യക്തമാക്കിയത്.


പാർടി യോ​ഗത്തിലാണ് അദ്ദേഹം വിമർശനം ഉന്നയിച്ചത്, പുറത്തല്ല. ആ പറഞ്ഞതിൽ എന്തെങ്കിലും കഴമ്പുണ്ടെങ്കിൽ അത് തിരുത്തുകയാണ് വേണ്ടത്. യൂത്ത് കോൺ​ഗ്രസിന് 25 പേര് പോലുമില്ലാത്ത മണ്ഡലങ്ങളുണ്ടെങ്കിൽ അവിടെ ആളെക്കൂട്ടണമെന്നാണ് അദ്ദേഹം പറഞ്ഞ്. അതിലെന്താണ് തെറ്റ്.- ചെന്നിത്തല ചോദിച്ചു.


കോൺ​ഗ്രസ് പത്തനംതിട്ടയിൽ സംഘടിപ്പിച്ച സമരസം​ഗമം പരിപാടിയിൽ വച്ചാണ് കെപിസിസി രാഷ്ട്രീയ കാര്യസമിതിയം​ഗം കൂടിയായ പി ജെ കുര്യൻ യൂത്ത് കോൺ​ഗ്രസിനെ നിശിതമായി വിമർശിച്ചത്. ക്ഷുഭിത യൗവ്വനത്തെ കൂടെ നിർത്തുന്നത് എസ്എഫ്ഐയാണെന്നും യൂത്ത് കോൺ​ഗ്രസ് നേതാക്കളെ ടി വിയിൽ മാത്രമേ കാണാറുള്ളെന്നുമായിരുന്നു പി ജെ കുര്യന്റെ പരാമർശം. ഒരു മണ്ഡലത്തിൽ നിന്ന് 25 ചെറുപ്പക്കാരെപ്പോലും ഒപ്പം കൂട്ടാൻ യൂത്ത് കോൺ​ഗ്രസ് നേതാക്കൾക്ക് കഴിയുന്നില്ല. സംസ്ഥാന പ്രസിഡന്റിനെ വല്ലപ്പോഴും ടി വിയിൽ ഒക്കെയേ കാണാറുള്ളൂ. എന്തുകൊണ്ട് ഓരോ മണ്ഡലത്തിലും പോയി ചെറുപ്പക്കാരെ വിളിച്ചു കൂട്ടുന്നില്ലെന്നും കുര്യൻ ചോദിച്ചിരുന്നു. യൂത്ത് കോൺ​ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തലിനെ വേദിയിലിരുത്തിയായിരുന്നു വിമർശനം. എന്നാൽ പിന്നാലെ കുര്യനെതിരെ അധിക്ഷേപ പരാമർശങ്ങളും സൈബർ ആക്രമണങ്ങളുമായാണ് യൂത്ത് കോൺ​ഗ്രസ് നേതാക്കൾ പ്രതികരിച്ചത്.



deshabhimani section

Related News

View More
0 comments
Sort by

Home