മെഡിക്കൽ കോളേജ് ആശുപത്രി കെട്ടിടം
ഒന്നുംചെയ്യാത്തത് കൊണ്ടാണല്ലോ യുഡിഎഫ് തോറ്റതെന്ന് ചെന്നിത്തല

കോട്ടയം
കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി കെട്ടിടം അപകടത്തിലാണെന്ന് 2013ൽ റിപ്പോർട്ട് വന്നിട്ടും ഞങ്ങൾ ഒന്നും ചെയ്യാത്തതു കൊണ്ടാണല്ലോ തോറ്റതെന്ന് രമേശ് ചെന്നിത്തല. ഉമ്മൻ ചാണ്ടി ഭരണത്തിൽ റിപ്പോർട്ടുണ്ടായിട്ടും നടപടിയെടുക്കാത്തത് എന്തേയെന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
10 വർഷം ഭരിച്ചവരോട് നിങ്ങൾ എന്താണ് ചോദിക്കാത്തത്. രോഗികൾക്ക് ആവശ്യമായ സൗകര്യങ്ങൾ വേണം. എൽഡിഎഫും യുഡിഎഫും തമ്മിലുള്ള തർക്കം ആക്കുന്നതിൽ ഒരുപ്രസക്തിയുമില്ല. ചാണ്ടി ഉമ്മൻ ആംബുലൻസ് തടഞ്ഞത് ആ സമയത്തെ വികാരപ്രകടനമായിരിക്കാം. ഞങ്ങളാരും അങ്ങനെയൊന്നും ചെയ്യില്ല. ആരോഗ്യമന്ത്രി പ്രതിഷേധത്തെ ഭയക്കുന്നതിനാലാണ് അതിരാവിലെ ബിന്ദുവിന്റെ വീട്ടിൽ പോയതെന്നും ചെന്നിത്തല ആരോപിച്ചു.









0 comments