എക്കാലവും കോൺഗ്രസിൽ ഭിന്നതയുണ്ട് : രമേശ് ചെന്നിത്തല

കോഴിക്കോട്
ഇന്ത്യൻ നാഷണൽ കോൺഗ്രസിനകത്ത് എല്ലാകാലത്തും അഭിപ്രായ വ്യത്യാസങ്ങളുണ്ടായിരുന്നുവെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഡിസിസി കോഴിക്കോട്ട് സംഘടിപ്പിച്ച ത്രിവർണോത്സവത്തിലെ ചരിത്ര സെമിനാർ ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.
സ്വാതന്ത്ര്യസമരവുമായി പുലബന്ധമില്ലാത്തവരാണ് ബിജെപിയും ആർഎസ്എസും. ചരിത്രത്തെ അവരുടെ താൽപ്പര്യങ്ങൾക്ക് അനുസരിച്ച് വളച്ചൊടിക്കാൻ ശ്രമിക്കുകയാണ്. എന്നാൽ ചരിത്രത്തെ തമസ്കരിക്കാൻ സാധ്യമല്ലെന്നും ചെന്നിത്തല പറഞ്ഞു.









0 comments