ആളുകൾ കൂടി വലിയ ബഹളം; സെക്രട്ടേറിയറ്റിൽ നിയന്ത്രണം വേണ്ടിവരും: ആഭ്യന്തര മന്ത്രി

തിരുവനന്തപുരം: സെക്രട്ടേറിയറ്റിൽ ആളുകളെല്ലാം കൂടി കയറി വലിയ ബഹളമാണെന്നെന്നും നിയന്ത്രണം വേണ്ടിവരുമെന്നും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. സാധാരണ ഗതിയിൽ മൂന്ന് മുതൽ അഞ്ച് വരെയാണ് ആളുകളെ കയറ്റിക്കൊണ്ടിരുന്നത്. ഇപ്പോൾ 24 മണിക്കൂറും ആളുകൾ തിങ്ങിക്കയറി അവിടെ ഒന്നും ചെയ്യാൻ കഴിയാത്ത അവസ്ഥയുണ്ട് എന്നത് സത്യമാണ്. അത് മാധ്യമങ്ങളല്ല മറ്റുള്ളവരാണ്. സെക്രട്ടേറിയറ്റിലെ മാധ്യമവിലക്കിനെ കുറിച്ചുള്ള ചോദ്യത്തിനാണ് ചെന്നിത്തലയുടെ പ്രതികരണം.
സർക്കാരിന്റെയും അഭ്യന്തരവകുപ്പിന്റെയും മാധ്യമവിലക്ക് സംബന്ധിച്ച നിലപാട് ഒരു തരത്തിലും അംഗീകരിക്കാൻ കഴിയുന്നതായിരുന്നില്ല. മുൻ സർക്കാരിന്‍റെ കാലത്ത് ഏര്‍പെടുത്തിയ ചെറിയ ക്രമീകരണങ്ങളെ പോലും വിമര്‍ശിക്കുകയും അതിനെതിരെ രംഗത്ത് വരികയും ചെയ്ത യുഡിഎഫാണിപ്പോള്‍ കടുത്ത നിയന്ത്രണങ്ങളിലേക്ക് കടക്കുന്നത്.
എന്നാൽ യുഡിഎഫ് അധികാരത്തിൽ വന്നതോടെ പടിപടിയായി മാധ്യമങ്ങൾക്ക് കടുത്ത നിയന്ത്രണമേർപ്പെടുത്തുന്നതിന് തുടക്കമിടുന്ന കാഴ്ചയാണ് കാണാനാകുന്നത്. തിരക്ക് ക്രമീകരിക്കുന്നതിന് പകരം മാധ്യമങ്ങേളേയും ജനങ്ങളേയും വിലക്കിക്കൊണ്ടുള്ള തീരുമാനത്തിനെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്.










0 comments