നാല് ഗർഭമുണ്ടാക്കി അടൂരിലെ വീട്ടിലിരിക്കുന്ന ശിഷ്യൻ ആശാനുവേണ്ടി നടത്തുന്ന സൈബർ ആക്രമണങ്ങളാണ്: ആഞ്ഞടിച്ച് രാജ്‌മോഹൻ ഉണ്ണിത്താൻ

കാസർഗോഡ്: തനിക്കെതിരെ കോൺഗ്രസ് നടക്കുന്ന സൈബർ ആക്രമങ്ങളിൽ പ്രതികരിച്ച് രാജ്മോഹൻ ഉണ്ണിത്താൻ. ഷാഫി പറമ്പിലും രാഹുൽ മാങ്കൂട്ടത്തിലും ചേർന്നാണ് തനിക്കെതിരെ സൈബർ ആക്രമണം നടത്തുന്നതെന്ന് രാജ്മോഹൻ ഉണ്ണിത്താൻ തുറന്നടിച്ചു.
നാല് ഗർഭം ഉണ്ടാക്കി അടൂരിലെ വീട്ടിൽ ഇരിക്കുന്ന ആളാണ് ഇതിനെല്ലാം പിന്നിൽ. അടൂരിലെ വീട്ടിൽ ഇരുന്ന് ആശാനുവേണ്ടി ശിഷ്യൻ പണിയെടുക്കുകയാണ്. ഷാഫി പറമ്പിൽ എ ഗ്രൂപ്പിന്റെ ഭാഗമല്ലെന്നും ഉമ്മൻചാണ്ടിക്ക് വേണ്ടി നിലകൊള്ളാൻ മുന്നോട്ടുവന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ഷാഫി ഈ ഗ്രൂപ്പുകാരൻ ആണെന്ന് പറഞ്ഞാൽ അത് എട്ടാമത്തെ അത്ഭുതമായി കണക്കാക്കാൻ സാധിക്കുകയുള്ളൂ. അവസരങ്ങൾക്ക് വേണ്ടി പെട്ടി താങ്ങി നടക്കുന്നവരാണ് സൈബർ ആക്രമങ്ങൾക്ക് പിന്നിൽ. ഉമ്മൻചാണ്ടിക്ക് വേണ്ടി ഒരു സാഹചര്യത്തിലും നിലകൊള്ളാത്തവരാണ് ഇപ്പോൾ ഉമ്മൻചാണ്ടി സ്കൂൾ ഓഫ് പൊളിറ്റിക്കൽ പഠിച്ച പാഠങ്ങളുമായി വരുന്നത്.
എനിക്ക് ഉമ്മൻചാണ്ടി സ്കൂൾ ഓഫ് പൊളിറ്റിക്സ് കാരുടെ സർട്ടിഫിക്കറ്റ് വേണ്ട. കൂടുതൽ എന്നെ ആക്രമിക്കാൻ തുനിഞ്ഞാൽ എന്റെ ഡയറി പുറത്തെടുക്കും അതോടെ എല്ലാവരും കുടുങ്ങും എന്നും അദ്ദേഹം പറഞ്ഞു.









0 comments