ad
Deshabhimani

അവർക്ക് അവരുടേതായ ദൗത്യം ഉണ്ട്, അത് ചെയ്യുക

എംപിമാരെ പരി​ഗണിക്കരുത്; ആവർത്തിച്ച് രാജ്മോഹൻ ഉണ്ണിത്താൻ

unnithan

രാജ്മോഹന്‍ ഉണ്ണിത്താന്‍ എംപി മാധ്യമങ്ങളെ കാണുന്നു

വെബ് ഡെസ്ക്

Published on Mar 18, 2026, 11:31 AM | 1 min read

തിരുവനന്തപുരം : നിയമസഭാ തെരഞ്ഞെടുപ്പിൽ എംപിമാരെ പരി​ഗണിക്കരുതെന്ന് ആവർത്തിച്ച് കോണ്‍ഗ്രസ് നേതാവ് രാജ്മോഹൻ ഉണ്ണിത്താൻ എംപി. പാർലമെന്റ് അം​ഗങ്ങൾക്ക് ഒരിക്കലും മത്സരിക്കാൻ അവസരം കൊടുക്കരുത്. അങ്ങനെ ആരെയെങ്കിലും പരി​ഗണിച്ചാൽ രണ്ടാമതും മൂന്നാമതും ആളുകൾ വരും. അത് ഒഴിവാക്കാൻ എംപിമാർ ആരെയും പരി​ഗണിക്കേണ്ടതില്ലെന്ന് ഉണ്ണിത്താൻ വ്യക്തമാക്കി.


ഈ നിലപാട് കൊണ്ട് കെ സുധാകരന് തന്നെ കാണുന്നത് ചതുർത്ഥിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിലവിൽ എംപിമാർക്ക് അവരുടേതായ ചുമതലകൾ ഉണ്ട്. അത് കൃത്യമായി നിർവ്വഹിച്ചാൽ മാത്രം മതി. എംപിമാർ മത്സരിക്കണമെന്ന് പറയുന്ന രണ്ട് മണ്ഡലങ്ങൾ, കോന്നിയും കണ്ണൂരും സ്ഥാനാർഥികളെ ഹൈക്കമാന്റ് പ്രഖ്യാപിച്ചാൽ സ്ഥാനാർഥി മോഹത്തിന് തിരശീല വീഴും.


തന്നെ അപമാനിച്ച, അവഹേളിച്ച, അപകീർത്തിപ്പെടുത്താൻ ശ്രമിച്ച, പാർട്ടി വരുദ്ധ പ്രവർത്തനം നടത്തുന്ന ആരെങ്കിലുമാണ് സ്ഥാനാർഥിയായി വരുന്നതെങ്കിൽ അത് പാർടിക്ക് ദോഷം ചെയ്യുമെന്ന മുന്നറിയിപ്പ് ഉണ്ണിത്താൻ നല്‍കി. ബാലകൃഷ്ണൻ പെരിയ ആണോ ഉദ്ദേശിക്കുന്നത് എന്ന ചോദ്യത്തോട് അത് എല്ലാവർക്കും മനസ്സിലായിട്ടുണ്ട് എന്നായിരുന്നു അദ്ദേഹത്തിന്‍റെ മറുപടി. തനിക്ക് ലഭിച്ച എംപി സ്ഥാനത്തിൽ പൂർണ തൃപ്തനാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home