ad
Deshabhimani

രജിൻ ലാലിന് പങ്കില്ല..? പെട്രോളിൽ തീയിട്ടതെന്ന് നി​ഗമനം; ഗർഭിണി മരിച്ച സംഭവം ആത്മഹത്യയാകാമെന്ന് പൊലീസ്

Sona Car Fire Death perambra

സോന (ഇടത്) കാര്‍ കത്തിയ നിലയില്‍ (വലത്)

വെബ് ഡെസ്ക്

Published on May 21, 2026, 07:06 PM | 1 min read

കോഴിക്കോട്: പേരാമ്പ്രയിൽ കാർ കത്തി ​ഗർഭിണിയായ യുവതി മരിച്ച സംഭവം ആത്മഹത്യയാകാമെന്ന് പൊലീസ് നി​ഗമനം. കാർ കത്തിയതിൽ ഭർത്താവ് രജിൻലാലിന് പങ്കില്ലെന്ന് അന്വേഷണത്തിൽ വ്യക്തമായതോടെയാണ് സോനയുടെ മരണം ആത്മഹത്യയിലേയ്ക്ക് വിരൽ ചൂണ്ടുന്നത്. രജിനുമായുള്ള വാക്കുതർക്കത്തെ തുടർന്ന് മനംനൊന്താണ് സോന ആത്മഹത്യയിലേയ്ക്ക് തിരിഞ്ഞതെന്ന് പൊലീസ് ഊഹിക്കുന്നു.


മരണത്തിന് മുൻപ് താൻ അനുഭവിച്ച പീ‍ഡനങ്ങൾ സോന തന്റെ സഹോദരിയുമായി പങ്കുവെച്ചിരുന്നു. ഇതേദിവസം വൈകീട്ട് സഹോദരിക്കൊപ്പം പേരാമ്പ്രയിൽ എത്തിയ സോന കന്നാസിൽ പെട്രോൾ വാങ്ങുകയായിരുന്നു. സോന പെട്രോളുമായി വാങ്ങി വരുന്നതിന്റെ സിസിടിവി ദൃശ്യം പൊലീസിന് ലഭിച്ചിരുന്നു.


വെള്ളിയാഴ്ച്ച രാത്രി 9 മണിയോടെ ബന്ധുവീട്ടിൽ നിന്ന് രജിൻലാലിനൊപ്പം വീട്ടിലേക്ക് പോകുന്നവഴി കൈയ്യിൽ കരുതിയിരുന്ന പെട്രോളിൽ സോന തീയിട്ടതാകാമെന്ന നിഗമത്തിലാണ് നിലവിൽ പൊലീസ്. കാർ കത്തിയത് ഷോർട് സർട്ട്ക്യൂട്ട് മൂലമല്ലെന്നു കണ്ടെത്തിയതിനു പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് സോന പെട്രോൾ വാങ്ങിയ വിവരം വ്യക്തമായത്. 60 ശതമാനം പൊള്ളലേറ്റ് ചികിത്സയിൽ കഴിയുന്ന രജിൻലാലിന്റെ മൊഴിയിലും കാറിനുള്ളിൽ നിന്ന് പെട്രോളിന്റെ ഗന്ധം ഉണ്ടായിരുന്നുവെന്ന് പറയുന്നുണ്ട്.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home