രാജീവ് ചന്ദ്രശേഖറിന്റെ പത്രിക സമർപ്പണം; വിട്ടുനിന്ന് ശോഭാ സുരേന്ദ്രൻ

തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്കുള്ള രാജീവ് ചന്ദ്രശേഖറിന്റെ പത്രിക സമർപ്പണത്തിൽ നിന്ന് വിട്ടുനിന്ന് ശോഭാ സുരേന്ദ്രൻ. കോർ കമ്മിറ്റി യോഗം നടന്ന ഹോട്ടലിൽ നിന്ന് മാധ്യമങ്ങളോട് പ്രതികരിക്കാതെയാണ് ശോഭാ സുരേന്ദ്രൻ ഇറങ്ങിപ്പോയത്. താമസിക്കുന്ന മുറിയിലേക്ക് ശോഭ മടങ്ങി. അതേസമയം ബിജെപിയുടെ പുതിയ ആധ്യക്ഷനായി രാജീവ് ചന്ദ്രശേഖർ എത്തുന്നതിനെ പറ്റി ഇന്ന് പ്രതികരിക്കാനില്ലെന്ന് കെ സുരേന്ദ്രൻ പറഞ്ഞു. പ്രസിഡണ്ട് തെരഞ്ഞെടുപ്പിനെ പറ്റി പറയേണ്ടത് വരണാധികാരിയാണെന്നും നാളെ പ്രഖ്യാപനം ഉണ്ടാകുമെന്നും അപ്പോൾ കൂടുതൽ കാര്യങ്ങൾ പറയാമെന്നും കെ സുരേന്ദ്രൻ പറഞ്ഞു.
പ്രമുഖരായ എല്ലാ നേതാക്കളെയും പിന്തളളിയാണ് മുൻ കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖറെ ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനത്തേയ്ക്ക് എത്തുന്നത്. കെ സുരേന്ദ്രനെയും വി മുരളീധരനെയും വെട്ടിയാണ് രാജീവ് ചന്ദ്രശേഖർ പാർട്ടി അധ്യക്ഷന്റെ സ്ഥാനത്തെത്തുന്നത്. കെ സുരേന്ദ്രൻ അധ്യക്ഷ സ്ഥാനത്ത് അഞ്ച് വർഷം പൂർത്തിയാക്കിയിരുന്നു.
പുതിയ സംസ്ഥാന അധ്യക്ഷനെ തെരഞ്ഞെടുക്കുന്നതിനായി ബിജെപി തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തിറക്കിയിരുന്നു. ഇന്ന് തിരുവനന്തപുരത്ത് നടന്ന കോർ കമ്മിറ്റി യോഗത്തിൽ രാജീവ് ചന്ദ്രശേഖറും ആർഎസ്എസ് നേതാവ് എ ജയകുമാറും പങ്കെടുത്തിരുന്നു. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥിയായിരുന്നു മുൻ കേന്ദ്രമന്ത്രി കൂടിയായ രാജീവ് ചന്ദ്രശേഖർ.










0 comments