ad
Deshabhimani

print edition ആരോപണം തള്ളാതെ രാജീവ്‌ ചന്ദ്രശേഖർ

Rajeev Chandrasekhar
വെബ് ഡെസ്ക്

Published on Jul 24, 2026, 12:00 AM | 1 min read

തിരുവനന്തപുരം: ബിജെപി തെരഞ്ഞെടുപ്പ്‌ പ്രചാരണ ഫണ്ട്‌ വെട്ടിപ്പിനെക്കുറിച്ചുള്ള വാർത്തകൾ തള്ളാതെ സംസ്ഥാന പ്രസിഡന്റ്‌ രാജീവ്‌ ചന്ദ്രശേഖർ. വ്യാഴാഴ്‌ച വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ ഇതുസംബന്ധിച്ച മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട്‌ , ‘അത്‌ ഇന്ന്‌ ചർച്ച ചെയ്യേണ്ട’ എന്നായിരുന്നു മറുപടി. വാർത്തകൾ വ്യാജമാണെന്നോ തട്ടിപ്പ്‌ നടന്നിട്ടില്ലെന്നോ അദ്ദേഹം പറഞ്ഞില്ല. രണ്ടാംതവണയാണ്‌ ഫണ്ട്‌ വെട്ടിപ്പ്‌ സംബന്ധിച്ച ചോദ്യങ്ങളിൽനിന്ന്‌ സംസ്ഥാന പ്രസിഡന്റ്‌ ഒഴിഞ്ഞുമാറുന്നത്‌.


സംസ്ഥാന കമ്മിറ്റി ഓഫീസ്‌ ചുമതലയുള്ള ജനറൽ സെക്രട്ടറി എസ്‌ സുരേഷിനെ വാർത്താസമ്മേളനത്തിൽനിന്ന്‌ ഒഴിവാക്കിയതും ശ്രദ്ധേയമായി. ഫണ്ട്‌ വിവാദം ഒതുക്കിത്തീർക്കാനാണ്‌ കേന്ദ്രനേതൃത്വം നിർദേശിച്ചിരിക്കുന്നത്‌. തീവ്ര വർഗീയവാദി പ്രതീഷ്‌ വിശ്വനാഥ്‌ ബിജെപി ഓഫീസിൽ ക്യാന്പ്‌ ചെയ്യുന്നത്‌ മറ്റുനേതാക്കളിൽ സംശയമുണർത്തിയിട്ടുണ്ട്‌. രണ്ടുദിവസമായി സംസ്ഥാന ഓഫീസിലെ രഹസ്യചർച്ചകളിൽ ഇയാളും പങ്കെടുക്കുന്നുണ്ടെന്നാണ്‌ സംസാരം.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home