ad
Deshabhimani

ഒന്നല്ല, ഒരുപാടുണ്ട്‌ പരാതികൾ,

മാങ്കൂട്ടത്തിലിന്റെ സകലചരിത്രവും വിളിച്ചുപറയുമെന്ന്‌ ഉണ്ണിത്താൻ

rajmohan unnithan
avatar
സ്വന്തം ലേഖകൻ

Published on Dec 01, 2025, 12:15 AM | 1 min read

തിരുവനന്തപുരം : രാഹുൽ മാങ്കൂട്ടത്തിലിന്റെ സകലചരിത്രവും അറിയാമെന്നും ഇനിയും പ്രകോപിപ്പിച്ചാൽ വാർത്താസമ്മേളനം നടത്തി എല്ലാം പറയുമെന്നും കോൺഗ്രസ്‌ നേതാവ്‌ രാജ്‌മോഹൻ ഉണ്ണിത്താൻ. രമേശ്‌ ചെന്നിത്തല പറഞ്ഞത്‌ വസ്‌തുതയാണ്‌. കേസ്‌ ഒന്നല്ല, ഒരുപാടുണ്ടെന്നും എല്ലാം എനിക്കറിയാമെന്നും ഉണ്ണിത്താൻ വാർത്താചാനലിനോടു പറഞ്ഞു. രാഹുൽ മാങ്കൂട്ടത്തലിനെ ‘നല്ല കഴിവും പ്രാപ്‌തിയും ഭാവിയുമുള്ള ചെറുപ്പക്കാരൻ’ എന്ന്‌ മുൻ കെപിസിസി പ്രസിഡന്റ്‌ കെ സുധാരകൻ പറഞ്ഞതിനെ ഉണ്ണിത്താൻ വിമർശിച്ചിരുന്നു.

ഇതിനു മറുപടി പറഞ്ഞത്‌ രാഹുലിനെയും സുധാകരനെയും അനുകൂലിക്കുന്ന സൈബർകൂട്ടങ്ങളാണ്‌. സമൂഹമാധ്യമങ്ങളിലൂടെ മോശം പദപ്രയോഗങ്ങളാലാണ്‌ അധിക്ഷേപിച്ചത്‌. ഇതേത്തുടർന്നാണ്‌ ‘ആൾക്ക‍ൂട്ട ആക്രമണം തുടർന്നാൽ ഇവന്റെ സകല ചരിത്രവും വിളിച്ചുപറയു’മെന്ന്‌ ഉണ്ണിത്താൻ പറഞ്ഞത്‌. രാഹുലിനെതിരെയുള്ള പരാതികൾ പ്രതിപക്ഷ നേതാവിനും മുൻ കെപിസിസി പ്രസിഡന്റിനും ലഭിച്ചിരുന്നതായി പ്രവർത്തകസമിതി അംഗം രമേശ്‌ ചെന്നിത്തല കഴിഞ്ഞദിവസം പറഞ്ഞിരുന്നു. അത്‌ ശരിയാണെന്നാണ്‌ രാജ്‌മോഹൻ ഉണ്ണിത്താനും പറഞ്ഞത്‌.

മുന്നുവർഷം മുമ്പ്‌ പ്രതിപക്ഷ നേതാേവിനോട്‌ പരാതിപ്പെട്ടതായി യുവനടിയും വെളിപ്പെടുത്തിയിരുന്നു. കെ സുധാകരനെ കെപിസിസി പ്രസിഡന്റ്‌ സ്ഥാനത്തുനിന്ന്‌ നീക്കിയിട്ട്‌ ഏഴുമാസമായി. മെയ്‌ എട്ടിനാണ്‌ സണ്ണി ജോസഫിനെ നിയമിച്ചത്‌. ഏഴുമാസം മുമ്പ്‌ പരാതി കിട്ടിയിട്ടും നിയമനടപടിക്ക്‌ കൈമാറേണ്ടതിനുപകരം അവ ഒളിച്ചുവച്ചു എന്നാണ്‌ വ്യക്തമാകുന്നത്‌.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home