ഒരു പഴയ ബോംബ് കഥ

എന്‍ എസ് സജിത്
Published on Aug 30, 2025, 12:45 AM | 3 min read
‘നിങ്ങളെ സമ്പന്നരാക്കുന്ന ഒരേയൊരു കാര്യം യാത്രയാണ്.’ ‘ജീവിതം ഒരു യാത്രയാണ്, ലക്ഷ്യസ്ഥാനമല്ല.’ ‘ഓരോ യാത്രയുടെയും ഓർമകൾ മാത്രമെടുക്കുക, കാൽപ്പാടുകൾ അവിടെ അവശേഷിപ്പിക്കുക.’ ആവിഡ് റീഡറായ സയ്‌ശാട്ടൻ വായിച്ച പുസ്‌തകങ്ങളിലെവിടെയോ ഇങ്ങനെ ചില വരികൾ കണ്ടുകാണും. കന്റോൺമെന്റ് ഹൗസിൽനിന്ന് ജില്ലാ ആസ്ഥാനങ്ങളിലേക്കും പ്രസ് ക്ലബ്ബുകളിൽനിന്ന് പ്രസ് ക്ലബ്ബുകളിലേക്കും ചിലപ്പോഴൊക്കെ സംഘടനാ പുനഃസംഘടനയ്‌ക്കുള്ള ഡൽഹിയാത്രയിലും വാചകബഹുലമായ ആ ജീവിതത്തിലും എന്തുണ്ട് സുഖം? കണ്ടു മടുത്ത കപടമുഖങ്ങൾ. ഒരേ തരത്തിലുള്ള ചോദ്യങ്ങൾ, ധാർഷ്‌ട്യം നിറച്ച ചേഷ്‌ടകൾ. പതിവു മറുപടികൾ. പുനർജനി പദ്ധതിയെക്കുറിച്ച് അഴിമതി ആരോപണം വന്നതിൽ പിന്നെ സയ്‌ശാട്ടന് യൂറോപ്പിലേക്കൊന്നും ആരുമങ്ങനെ വിളിക്കാറില്ല. യാത്ര ആത്മാന്വേഷണത്തിനുള്ള ഉപാധിയാണെന്ന് മൂപ്പർക്കറിയാം.
അതോണ്ടല്ലേ യൂത്ത് കോൺഗ്രസ് കുട്ടികൾ പൊലീസിന്റെ പേട്ടുതല്ല് വാങ്ങുമ്പോൾത്തന്നെ ദുബായ്‌ക്ക് വച്ചുനിങ്ങളെ സമ്പന്നരാക്കുന്ന ഒരേയൊരു കാര്യം യാത്രയാണ്.’ ‘ജീവിതം ഒരു യാത്രയാണ്, ലക്ഷ്യസ്ഥാനമല്ല.’ ‘ഓരോ യാത്രയുടെയും ഓർമകൾ മാത്രമെടുക്കുക, കാൽപ്പാടുകൾ അവിടെ അവശേഷിപ്പിക്കുക.’ ആവിഡ് റീഡറായ സയ്‌ശാട്ടൻ വായിച്ച പുസ്‌തകങ്ങളിലെവിടെയോ ഇങ്ങനെ ചില വരികൾ കണ്ടുകാണും. കന്റോൺമെന്റ് ഹൗസിൽനിന്ന് ജില്ലാ ആസ്ഥാനങ്ങളിലേക്കും പ്രസ് ക്ലബ്ബുകളിൽനിന്ന് പ്രസ് ക്ലബ്ബുകളിലേക്കും ചിലപ്പോഴൊക്കെ സംഘടനാ പുനഃസംഘടനയ്‌ക്കുള്ള ഡൽഹിയാത്രയിലും വാചകബഹുലമായ ആ ജീവിതത്തിലും എന്തുണ്ട് സുഖം? കണ്ടു മടുത്ത കപടമുഖങ്ങൾ. പിടിച്ചത്.
അല്ലെങ്കിലും ആരാണ് സമാധാനമാഗ്രഹിക്കാത്തത്. ഇവിടെ അന്തരീക്ഷം മോശമായെന്ന് തോന്നിയപ്പോൾ ആദ്യം കിട്ടിയ വിമാനം പിടിച്ചു ദുബായ്‌ക്ക്.
ഗതിമുട്ടിയപ്പോഴാണ് സിപിഐ എമ്മിന്റെ തലയിൽ വീഴാൻ പോകുന്ന ബോംബ് കഥ പറഞ്ഞ് സിപിഐ എമ്മിനെ വിരട്ടാൻ നോക്കിയത്. ആ പറച്ചില് കാണേണ്ട കാഴ്‌ചയായിരുന്നു. വികാരവിജൃംഭിതനായി താക്കീതിന്റെ ചൂണ്ടുവിരലുയർത്തിയുള്ള ഭീഷണി. ‘മംഗളവചസ്സ് തൊണ്ടയിൽ കുരുങ്ങിയോ’ എന്ന കവിവാക്യം പോലെ ആവേശത്തള്ളിച്ചയിൽ, ചില അപശബ്‌ദങ്ങളും ഞെരക്കങ്ങളും മാത്രമാണ് ക്ലേശിച്ച് തികട്ടി വന്നത്. തുടക്കത്തിൽ ചൂണ്ടുവിരൽ ആട്ടുന്നത് മാത്രമേ കാണാനായുള്ളൂ. നിശ്ശബ്‌ദ ചലച്ചിത്രങ്ങളുടെ കാലത്തേക്ക് കേരളം ടൈംട്രാവൽ ചെയ്‌തുവോ എന്നു ശങ്കിച്ചുപോയി. ബോംബ് വീണാൽ കേരളം ഞെട്ടും, സിപിഐ എമ്മിന്റെ നെറുകുംതല നെടുകെ പിളരും, പിണറായി സർക്കാർ തവിടുപൊടിയാകും എന്നൊക്കെയാണ് പറഞ്ഞതെന്ന് ചാനലുകാരും അത് കണ്ട നാട്ടുകാരും ഉൗഹിച്ചെടുക്കുകയായിരുന്നു.
ചാനലുകൾക്ക് അത് മതിയായിരുന്നു. ബിരിയാണിച്ചെമ്പിലും ഖുറാനിലും ഇൗന്തപ്പഴത്തിലും സ്വർണക്കട്ടികൾ കടത്തിയ കഥകൾ പൊളിഞ്ഞതിന്റെ ചളിപ്പുള്ള ഓർമ തികട്ടി വന്നെങ്കിലും ചാനലുകൾ വിട്ടില്ല. ആരാകും ഇടതുപക്ഷ മാങ്കൂട്ടം? സിപിഐ എമ്മിന്റെ അന്തിക്രിസ്‌തു ആര്? ഏതു യുവനേതാവായിരിക്കും സീരിയൽ പീഡകൻ? ചാനൽ ചർച്ചകൾ കൊഴുത്തു. ഒരാളെ എനിക്കറിയാം, പക്ഷേ ചോദിച്ചാലും പറയില്ലെന്ന് പൊടിപാറിച്ച് ഒരു റിട്ടയേഡ് ചർച്ചാംദേഹി.
രാഹുൽ മാങ്കൂട്ടത്തിലിന്റേതിന് സമാനമായ കുറ്റകൃത്യങ്ങൾ ഒരു യുവമന്ത്രി ചെയ്‌തിട്ടുണ്ടെന്ന് എനിക്കറിയാം. പക്ഷേ കൊന്നാലും പറയൂലെടാ എന്ന് പറഞ്ഞ് മൂപ്പരൊന്ന് പേടിപ്പിക്കാൻ നോക്കി. പാലം കുലുങ്ങിയാലും കേളൻ കുലുങ്ങില്ലെന്ന് ചിരിച്ചോണ്ട് ഗോവിന്ദൻ മാഷ്. പൊട്ടിയതും പൊട്ടാനിരിക്കുന്നതുമായ എല്ലാ ബോംബുകളും കോൺഗ്രസിലാണെന്ന് സരസമായി മറുപടി. നേരത്തോട് നേരമായപ്പോൾ ബോംബ് കഥ ട്രോൾ മെറ്റീരിയലായി. ബോംബ് കാത്ത് രണ്ടാം നാൾ, ബോംബ് കാത്ത് മൂന്നാം നാൾ എന്നിങ്ങനെ സോഷ്യൽ മീഡിയയിലെ കടന്നലുകൾ സയ്‌ശാട്ടനെ ഒരു മയവുമില്ലാതെ മക്കാറാക്കാൻ തുടങ്ങി.
നടൻ ജനാർദനന്റെ അവസ്ഥായിപ്പോയി പാവത്തിന്. ആരായിരുന്നു ജനാർദനൻ ചേട്ടൻ പ്രതാപകാലത്ത്. ബാലൻ കെ നായരും ടി ജി രവിയുമൊക്കെ നായികമാരുടെ പേടിസ്വപ്‌നമായി വിലസിയ കാലത്തും ജനാർദനൻ ചേട്ടൻ എണ്ണംപറഞ്ഞ വില്ലനായിരുന്നു. ആരും പേടിച്ചുപോകും. പക്ഷേ ഏതോ മലയാള സിനിമയുടെ ചരിത്രസന്ധിയിൽ മൂപ്പർക്ക് വില്ലനിൽനിന്ന് ഹാസ്യതാരമായി രൂപപരിണാമം സംഭവിച്ചു. ജനാർദനൻ ചേട്ടൻ ഒരുകാലത്ത് കോൾഡ് ബ്ലഡഡ് വില്ലനായിരുന്നു എന്നു പറഞ്ഞാൽ ഇപ്പോഴാരും തമ്മസിക്കൂല്ല. ‘വോ തന്നേ’ എന്ന് ചോദിക്കും. ഏതാണ്ട് അതുപോലൊരു ട്രാൻസ്‌ഫർമേഷനാണ് സയ്‌ശാട്ടനും സംഭവിച്ചത്.
അടുത്ത കാലംവരെ അപ്‌കമിങ് ടെറർ ആയിരുന്നു സയ്‌ശാട്ടൻ. എന്തും പഠിച്ചു പറയുന്ന സാമാജികൻ. രമേശ് ചെന്നിത്തല ഉസ്‌മാൻ വേഷത്തിൽ കോമഡി പീസായപ്പോൾ കോൺഗ്രസ് നിയമസഭാ കക്ഷി രക്ഷകനെ കണ്ടെത്തിയത് സതീശനിലാണ്. സഭയിലെ തീപ്പൊരി. അറിയാത്ത കാര്യങ്ങൾ പഠിച്ചറിയും.
പക്ഷേ ഫെയ്‌സ്‌ബുക്കിലെ സ്വന്തം വെരിഫൈഡ് അക്കൗണ്ടിൽനിന്ന് പറവൂരിലെ വോട്ടറെ ശുദ്ധസംസ്‌കൃതത്തിൽ ഒന്നുപദേശിച്ചപ്പോൾ തുടങ്ങി അപഭ്രംശം. താരകപ്പെണ്ണാളേ എന്ന പാട്ട് സോഷ്യൽമീഡിയയിലെ ശത്രുക്കൾ സതീശന്റെ സിഗ്‌നേച്ചർ സോങ്ങാക്കി മാറ്റിയതോടെ റേറ്റിങ് ഇടിഞ്ഞുതുടങ്ങി. അതിൽനിന്ന് കരകയറാനായി പലവിധ ആരോപണാഭ്യാസങ്ങൾ. സ്‌പ്രിംഗ്‌ളർ, എഐ കാമറ, കിഫ്‌ബി മസാല ബോണ്ട് അഴിമതി, പിപിഇ കിറ്റ് അങ്ങനെ എന്തെല്ലാം. ഒന്നും അങ്ങട് ഏറ്റില്ലെന്നേ. എഐ കാമറയിലെ പൊതുതാൽപ്പര്യ ഹർജി കഴിഞ്ഞ ദിവസമാണ് ഹൈക്കോടതി കുത്തനെയും വിലങ്ങനെയും കീറി പേരണ്ടൂർ കനാലിലെറിഞ്ഞത്. അങ്ങനെ ഉസ്‌മാൻ രണ്ടാമനായി ഗതികെട്ട് അലയാനാണ് സയ്‌ശാട്ടന്റെ യോഗം.








0 comments