ad
Deshabhimani

രാഹുൽ മാങ്കൂട്ടത്തിൽ ജാമ്യവ്യവസ്ഥ ലംഘിച്ച കേസ്: 16 ലേക്ക് മാറ്റി

rahul
വെബ് ഡെസ്ക്

Published on Apr 30, 2026, 06:28 PM | 1 min read

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിന് എതിരായ രണ്ടാം ബലാത്സം​ഗക്കേസിലെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രത്യേക അന്വേഷകസംഘം നൽകിയ ഹർജിയിലെ വാദം കേൾക്കുന്നത് 16 ലേക്ക് മാറ്റി. ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്ട്രേട്ട്‌ കോടതി ജഡ്‌ജി ടാനിയ മറിയം ജോസാണ്‌ ഹർജി പരിഗണിക്കുന്നത്. രാഹുൽ മാങ്കൂട്ടത്തലിന്റെ അഭിഭാഷകന്റെ ആവശ്യപ്രകാരമാണ് കേസ് പരിഗണിക്കുന്നത് മാറ്റിയത്.

രാഹുലിന്റെ സുഹൃത്ത് ഫെനി നൈനാൻ അതിജീവിതയെ അപകീർത്തിപ്പെടുത്തുന്നതരത്തിൽ വാർത്ത പ്രചരിപ്പിക്കുന്നത് രാഹുലിന്റെ അറിവോടെയാണെന്നും ഇത് ജാമ്യവ്യവസ്ഥയുടെ ലംഘനമാണെന്നും ചൂണ്ടിക്കാട്ടിയാണ് എസ്ഐടി ഹർജി നൽകിയത്.അതിജീവിതയെ ഫോൺ വിളിച്ചെന്ന കേസിൽ രാഹുൽ മാങ്കൂട്ടത്തിലിനെ കോടതി താക്കീത് ചെയ്തിരുന്നു.

രാഹുലിന്റെ മൊബൈലിൽനിന്ന് അതിജീവിതയുടെ നമ്പർ ഉൾപ്പെടെയുള്ള വിവരങ്ങൾ നീക്കണമെന്ന് ഉത്തരവിട്ടിരുന്നു. ഇതിനുപിന്നാലെയാണ് അതിജീവിതയ്ക്കെതിരെ ഫെനി നൈനാന്റെ നേതൃത്വത്തിൽ സൈബർ ആക്രമണങ്ങളുണ്ടായത്. ഇതോടെ അതിജീവിത എസ്ഐടിക്ക് പരാതി നൽകുകയായിരുന്നു. വിവാഹവാഗ്ദാനം നല്‍കി ഹോംസ്റ്റേയിലെത്തിച്ച് ബംഗളൂരുവില്‍ താമസിക്കുന്ന 23 വയസ്സുകാരിയെ ബലാത്സംഗം ചെയ്തെന്നതാണ് കേസ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home