print edition ചെന്നിത്തലയുടെ യാത്രയിലും ദുരൂഹത; ഫെലിക്‌സ് സൈമൺ വ്യാജരേഖ ചമച്ച കേസിലെ പ്രതി

കൊച്ചി : ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ അമേരിക്കൻ യാത്രയും ദുരൂഹം. വ്യാജരേഖ ചമച്ച് കമ്പനി തട്ടിയെടുത്തെന്ന കേസിലെ പ്രതിയുടെ മകന്റെ വിവാഹത്തില്‍ പങ്കെടുക്കാനായിരുന്നു യാത്രയെന്ന വിവരം പുറത്തായി. ഫെലിക്‌സ് സൈമൺ എന്നയാളുടെ മകന്റെ വിവാഹത്തിനാണ് പോയതെന്ന് ചെന്നിത്തല പറഞ്ഞിരുന്നു.
വ്യാജരേഖകൾ ചമച്ച് "നോഹ എക്‌സിം റിയൽട്ടേഴ്‌സ്' എന്ന കന്പനി തട്ടിയെടുത്തെന്ന കേസിലെ പ്രതിയായ ഫെലിക്‌സ് സൈമണിനെതിരെ നെടുന്പാശേരി പൊലീസ് രജിസ്റ്റർചെയ്‌ത കേസ് അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയിലും മറ്റൊന്ന് എൻസിഎൽടി (നാഷണൽ കന്പനി ലോ ട്രൈബ്യൂണൽ)യുടെ കൊച്ചി ബെഞ്ചിലുമുണ്ട്.
നെടുമ്പാശേരി വിമാനത്താവളത്തിനു സമീപം ബഹുനില ഹോട്ടൽ സമുച്ചയം നിർമിക്കാനാണ് കമ്പനി രൂപീകരിച്ചത്. വ്യാജരേഖ ചമച്ചും വിശ്വാസവഞ്ചനയിലൂടെയും ഫെലിക്‌സ് കോടികളുടെ സ്വത്ത് കൈവശപ്പെടുത്തി എന്നാരോപിച്ച് കന്പനിയുടെ മറ്റൊരു ഡയറക്‌ടർ നൽകിയ പരാതിയിലാണ് 2024ൽ നെടുന്പാശേരി പൊലീസ് കേസെടുത്തത്. എൻസിഎൽടിയിലെ കേസ് ഒക്‌ടോബർ അഞ്ചിന് കൊച്ചി ബെഞ്ച് പരിഗണിക്കും.
കേസുള്ളതിനാൽ നെടുന്പാശേരിയിലെ ഹോട്ടലിന് സ്റ്റാർ പദവിക്കും ബാറിനും പൊലീസ് എൻഒസി നൽകിയിരുന്നില്ല. യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നതിന് പിന്നാലെ എൻഒസിയും ഹോട്ടലിന് സ്റ്റാർ പദവിയും ലഭിച്ചു. നെടുന്പാശേരി പൊലീസ് ഫെലിക്‌സിനെതിരെ 2024ൽ എടുത്ത കേസിന്റെ 1200/2024 നന്പർ എഫ്‌ഐആർ ഇപ്പോൾ പൊലീസ് വെബ്‌സൈറ്റിൽനിന്ന് അപ്രത്യക്ഷമായി.









0 comments