print edition പശ്ചിമേഷ്യന്‍ യുദ്ധം ; പുതുവൈപ്പ് വാതക ടെര്‍മിനലിലും ആശങ്ക

കൊച്ചി
ഇറാനിലേക്കുള്ള യുഎസ് - ഇസ്രയേല്‍ സംയുക്ത ആക്രമണവും ഇറാന്റെ തിരിച്ചടിയും ശക്തമായതോടെ കൊച്ചി പുതുവൈപ്പിലെ ദ്രവീകൃത പ്രകൃതിവാതക (എൽഎൻജി), പെട്രോളിയം (എല്‍പിജി) ഇറക്കുമതി ടെര്‍മിനലും ആശങ്ക.
ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ അടച്ചതും ഖത്തർ എൽഎൻജി ഉൽപാദനം നിർത്തിവെച്ചതുമാണ് പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ എല്‍എന്‍ജി കയറ്റുമതിക്കാരാണ് ഖത്തർ. പുതുവൈപ്പ് ടെര്‍മിനല്‍ എൽഎൻജിക്കായി ഏറ്റവുമധികം ആശ്രയിക്കുന്നതും ഖത്തറിനെയാണ്. വര്‍ഷത്തില്‍ 20 മുതൽ 25 വന്‍കിട വാതക ക്യാരിയറുകൾ ഇവിടെ എത്തും.
സംസ്ഥാനത്തിനും തെക്കേ ഇന്ത്യയ്ക്കും ഇറക്കുമതി ചെയ്യുന്ന എൽഎൻജി കൈകാര്യം ചെയ്യുന്നത് ഇവിടെയാണ്. യുദ്ധം നീണ്ടാൽ വാതകവിതരണം വൈകുകയോ പൂര്‍ണമായി നിലയ്ക്കുകയോ ചെയ്യാം. വൈപ്പിൻ ടെർമിനലിനെ ആശ്രയിക്കുന്ന ഗാര്‍ഹിക ഉപയോക്താക്കളെയും വ്യാവസായിക ഉപയോക്താക്കളെയും ഇത് ബാധിക്കും. കപ്പല്‍ കമ്പനികളും ഇന്‍ഷുറന്‍സ് കമ്പനികളും നിരക്ക് കുത്തനെ കൂട്ടുന്നത് വാതകവില കൂടാനും ഇടയാക്കും. യുദ്ധം 15 ദിവസത്തിലേറെ നീണ്ടാല്‍ കടുത്ത പ്രതിസന്ധി നേരിട്ടേക്കാമെന്ന് കൊച്ചി പെട്രോനെറ്റ് എൽഎൻജി സീനിയർ മാനേജര്‍ സജീവ് നമ്പ്യാർ പറഞ്ഞു.
ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ 15,400- ടണ്‍ സംഭരണശേഷിയുള്ള എല്‍പിജി ടെര്‍മിനലിലേക്കും മുഖ്യമായും ഖത്തർ, യുഎഇ, സൗദി അറേബ്യ, കുവൈത്ത് എന്നിവിടങ്ങളില്‍നിന്നാണ് വാതകം എത്തുന്നത്.










0 comments