ad
Deshabhimani

print edition പുന്നപ്ര രണധീരർക്ക്‌ 
ഇന്ന്‌ നാടിന്റെ വീരവണക്കം

Punnapra-vayalar Uprising
വെബ് ഡെസ്ക്

Published on Oct 23, 2025, 03:12 AM | 1 min read


ആലപ്പുഴ

ദിവാന്റെ സ്വതന്ത്ര തിരുവിതാംകൂർ വാദത്തിനും അമേരിക്കൻ മോഡൽ ഭരണക്രമത്തിനുമെതിരെ തൊഴിലാളിവർഗം വീരോചിതമായി പോരാടി രക്‌തം ചിന്തിയ പുന്നപ്രയുടെ സമരസ്‌മരണയ്‌ക്ക്‌ വ്യാഴാഴ്‌ച 79 ആണ്ട്‌. പിറന്നനാട്ടിൽ മനുഷ്യരായി ജീവിക്കാനും സ്വാതന്ത്ര്യത്തിനും പ‍ൗരാവകാശങ്ങൾക്കുമായി അലകായുധമേന്തി യന്ത്രത്തോക്കുകളെ നേരിട്ട ധീരദേശാഭിമാനികൾക്ക്‌ നാട്‌ രക്‌താഭിവാദ്യം അർപ്പിക്കും.


സമരഭൂമിയിലെ ബലികുടീരത്തിൽ പകൽ 11 ന്‌ പുഷ്‌പാർച്ചനയും അനുസ്‌മരണ സമ്മേളനവും നടക്കും. പകൽ മൂന്നിന്‌ രക്‌തസാക്ഷിമണ്ഡപത്തിൽനിന്ന്‌ ദീപശിഖാറിലേ ആരംഭിക്കും. വൈകിട്ട്‌ ആറിന്‌ സമരഭൂമിയിൽ ചേരുന്ന പൊതുസമ്മേളനം സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി ഉദ്‌ഘാടനം ചെയ്യും. രക്‌തസാക്ഷികൾ അന്ത്യവിശ്രമം കൊള്ളുന്ന വലിയചുടുകാട്‌ രക്‌തസാക്ഷി മണ്ഡപത്തിലും വൈകിട്ട്‌ പുഷ്‌പാർച്ചനയും തുടർന്ന്‌ അനുസ്‌മരണ സമ്മേളനവും നടക്കും. സമ്മേളനത്തിൽ സിപിഐ എം സംസ്ഥാനസെക്രട്ടറിയറ്റംഗം എം സ്വരാജ്‌ സംസാരിക്കും. 25 ന്‌ മേനാശേരിയിലും 26 ന്‌ മാരാരിക്കുളത്തും പുഷ്‌പാർച്ചനയും സമ്മേളനവും നടക്കും. 27 ന്‌ വയലാർ ദിനത്തിൽ ദീപശിഖാറിലേ, പുഷ്‌പാർച്ചന, പൊതുസമ്മേളനം എന്നിവ നടക്കും.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home