ad
Deshabhimani

ധീരസ്മരണയിൽ പുന്നപ്ര - വയലാർ: ദീപശിഖാ പ്രയാണം ആരംഭിച്ചു

vayalar punnapra

വയലാർ രക്തസാക്ഷി മണ്ഡപത്തിൽ സ്ഥാപിക്കാനുള്ള ദീപശിഖ വലിയചുടുകാട് രക്തസാക്ഷി മണ്ഡപത്തിൽ നിന്ന് മുതിർന്ന സിപിഐ എം നേതാവ് ജി സുധാകരൻ അത്‍ലറ്റുകൾക്ക് കൈമാറുന്നു. ഫോട്ടോ : കെ എസ് ആനന്ദ്

വെബ് ഡെസ്ക്

Published on Oct 27, 2025, 07:52 AM | 1 min read

ആലപ്പുഴ : അനശ്വരരായ പുന്നപ്ര രക്തസാക്ഷികളും പി കൃഷ്‌ണപിള്ളയടക്കം മൺമറഞ്ഞ കമ്യൂണിസ്‌റ്റ്‌ നേതാക്കളും അന്ത്യവിശ്രമം കൊള്ളുന്ന വലിയ ചുടുകാട് രക്തസാക്ഷി മണ്ഡപത്തിൽനിന്ന്‌ വയലാർ രക്തസാക്ഷികളുടെ ചുടുചോര വീണ വയലാർ രക്തസാക്ഷി മണ്ഡപത്തിലേക്കുള്ള ദീപശിഖാ റിലേയ്ക്ക് തുടക്കം. തിങ്കളാഴ്‌ച രാവിലെ 7.30ന് മുതിർന്ന സിപിഐ എം നേതാവ് ജി സുധാകരൻ ദീപശിഖ അത്‌ലീറ്റുകൾക്ക് കൈമാറി. ദീപശിഖ നൂറുകണക്കിന് വാഹനങ്ങളുടെ അകമ്പടിയായി വയലാറിലേക്ക്‌ പ്രയാണം തുടങ്ങും.


നിരവധി ഇടങ്ങളിൽ സ്വീകരണം ഏറ്റുവാങ്ങി 11 മണിയോടെ വയലാർ രക്തസാക്ഷി മണ്ഡപത്തിൽ എത്തുമ്പോൾ വാരാചരണ കമ്മിറ്റി പ്രസിഡന്റ്‌ എം സി സിദ്ധാർഥൻ ദീപം ഏറ്റുവാങ്ങി രക്തസാക്ഷിമണ്ഡപത്തിൽ സ്ഥാപിക്കും. വൈകിട്ട് പുന്നപ്ര- വയലാർ വാരാചരണത്തിന്റെ സമാപനം കുറിച്ചുകൊണ്ട് പൊതുസമ്മേളനം നടക്കും. പൊതുസമ്മേളനം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും.




deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home