print edition നേതൃപദവിയിലുള്ളവർ പരാമർശങ്ങളിൽ മിതത്വം പാലിക്കണം : പുന്നല ശ്രീകുമാർ

കോട്ടയം
രാഷ്ട്രീയ സാമൂഹിക നേതൃത്വ പദവിയിലുള്ളവർ പരാമർശങ്ങളിൽ മിതത്വം പാലിക്കണമെന്ന് കെപിഎംഎസ് ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ. കോട്ടയം പിഡബ്ല്യുഡി ന്യൂ ഓഡിറ്റോറിയത്തിൽ ചേർന്ന സംസ്ഥാന നിർവാഹക സമിതിയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പൊതുകാര്യങ്ങളിൽ വിലയിരുത്തലുകൾക്കും വിമർശനങ്ങൾക്കും അവകാശമുണ്ടെങ്കിലും വൈകാരിക പ്രതികരണങ്ങൾ സമൂഹത്തിന് അവമതിപ്പ് ഉളവാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. പ്രസിഡന്റ് പി എ അജയഘോഷ് അധ്യക്ഷനായി.










0 comments