ad
Deshabhimani

അപകടങ്ങൾ തുടർകഥയായി പുനലൂർ - ആര്യങ്കാവ് റെയിൽ പാത

punalur
വെബ് ഡെസ്ക്

Published on Aug 06, 2026, 08:10 PM | 1 min read

പുനലൂർ: ട്രെയിൻ തട്ടിയുള്ള അപകട വാർത്തകൾ സാധാരണ കുറവാണ് കേൾക്കാറുള്ളത്. എന്നാൽ കൊല്ലം - ചെങ്കോട്ട പാതയിൽ പുനലൂരിനും ആര്യങ്കാവിനും ഇടയിൽ ഒരു മാസത്തിനിടയിൽ മൂന്ന് പേരാണ് അപകടത്തിൽപ്പെട്ടത്. ബുധൻ രാത്രി എട്ടോടെ പുനലൂരിൽ ട്രെയിൻ തട്ടി ഇരുകാലുകളും അറ്റ് പത്തേക്കർ ചേരിക്കോണം ഈട്ടിവിള വിട്ടിൽ അജി മരണപ്പെട്ടതാണ് അവസാനത്തേത്.കഴിഞ്ഞ ചൊവ്വാഴ്ച ആര്യങ്കാവിൽ ട്രെയിൻ തട്ടി യുവാവിന്റെ ഇടതുകാൽ അറ്റിരുന്നു. ആര്യങ്കാവിൽ തന്നെ കഴിഞ്ഞ മാസം മറ്റൊരു യുവാവിന്റെ കൈ അറ്റിരുന്നു.


പുനലൂർ മുതൽ ആര്യങ്കാവ് വരെ പാതയുടെ വശങ്ങളിൽ നിരവധി കട്ടിങുകളും കൊടും വളവുമാണ് . ഹോൺ മുഴക്കി വരണമെന്നുണ്ടെങ്കിലും ലോക്കോ പൈലറ്റ് ഹോൺ മുഴക്കാറില്ല. കൂടതെ കട്ടിങിൽ നിന്ന് പാതയിലേക്ക് വളർന്ന് നിൽക്കുന്ന വള്ളിപ്പടർപ്പുകളും മരച്ചില്ലകളും ഫലപ്രദമായി നീക്കം ചെയ്യാത്തതും അപകടം വർധിക്കാൻ കാരണമായി.റെയിൽവേ ഇലക്ടിക്കൽ വിങാണ് കാടുകൾ നീക്കം ചെയ്യേണ്ടത്. മുമ്പ് ഡീസൽ എൻജിന്റെ ട്രെയിൻ ഓടുമ്പോഴുള്ള ഉച്ചത്തിലുള്ള ശബ്ദം പാളത്തിൽ നിന്ന് ആളുകളെ അകറ്റി നിർത്താൻ സഹായിച്ചിരുന്നു.

പാത വൈദ്യുതീകരിച്ചതോടെ ഡീസൽ എഞ്ചിൻ മാറി ഇലക്ട്രിക്കൽ എൻജിനുകളായി ഇവയ്ക്ക് ശബ്ദം വളരെ കുറവാണ് ട്രെയിൻ അടുത്തെത്തുമ്പോൾ മാത്രമേ ട്രാക്കിൽ പ്രകമ്പനം ഉണ്ടാവുകയുള്ളു .അതിനാൽ ട്രാക്കിലൂടെ നടന്നു പോകുന്നവർക്ക് ട്രയിൻ വരുന്നത് മനസിലാക്കി മാറാനുള്ള സമയം ലഭിക്കാറുമില്ല.' W ' എന്നെഴുതി വിസിൽ ബോർഡുകൾ വളവുകളിൽ ഇരുവശങ്ങളിലും സ്ഥാപിച്ചിട്ടുണ്ട്. രാത്രിയിലും പകലും വളവുകളിൽ ഹോൺ മുഴക്കണെമങ്കിലും മുഴക്കാറില്ല .


റെയിൽവേ ട്രാക്കിനടുത്തായി നിരവധി കുടുംബങ്ങളാണ് കഴിയുന്നത്. ബ്രോഡ്ഗേജ് വന്നതോടെ അവർ ട്രാക്ക് ക്രോസ് ചെയ്യുന്നതിനുള്ള ഗേറ്റ് വേ പോലുള്ളതും ഇല്ലാതായി. അശാസ്ത്രീയമായ നിർമ്മാണം മൂലം കണ്ണറ പാലങ്ങളുടെ അടിയിലൂടെയും കലങ്ങുകളിലൂടെയുമുള്ള വഴിയും അടഞ്ഞു. കൂടുതൽ സ്ഥലങ്ങളിലും റെയിൽവേ ട്രാക്കിലൂടെ മാത്രമേ ക്രോസ് ചെയ്യണമെന്ന അവസ്ഥയായി .




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home