print edition പമ്പ്ഡ് സ്‌റ്റോറേജ് ട്രാക്കിലാണ്; എൽഡിഎഫ് കാലത്ത് പ്രാംരംഭ പ്രവര്‍ത്തനവും തുടങ്ങി

തിരുവനന്തപുരം: സംസ്ഥാനത്തെ 13 പമ്പ്ഡ് സ്‌റ്റോറേജ് പദ്ധതിക്കെതിരെ വ്യാജവാർത്തയുമായി യുഡിഎഫ് പത്രം. പദ്ധതി നടപടികൾ കെഎസ്‌ഇബിയുടെ മേൽനോട്ടത്തില്‍ നടത്താന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ തീരുമാനിച്ച് പ്രാംരംഭ പ്രവര്‍ത്തനവും തുടങ്ങിയിരുന്നു.
പദ്ധതിക്ക് തെഹ്‌രി ഹൈഡ്രോ ഡെവലപ്‌മെന്റ് കോർപറേഷൻ (ടിഎച്ച്‌ഡിസി) മുന്നോട്ട് വച്ച നിര്‍ദേശങ്ങള്‍ സംസ്ഥാനത്തിന് എതിരായതിനാല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ തള്ളി. ജലവൈദ്യുത പദ്ധതികളുടെ നിയന്ത്രണാവകാശം അടക്കം വേണമെന്നായിരുന്നു ആവശ്യം. ഇവ ഒഴിവാക്കി പുതിയ ധാരണപത്രം നല്‍കാന്‍ നിർദേശിച്ചിട്ടും മറുപടിയില്ല. ഇതിനെയാണ് കേരളത്തിന് ലഭ്യമാകേണ്ട വൈദ്യുതി എൽഡിഎഫ് സർക്കാർ നഷ്ടപ്പെടുത്തിയെന്ന് പ്രചരിപ്പിക്കുന്നത്. ഇടുക്കിയടക്കമുള്ള അണക്കെട്ടുകളുടെ നിയന്ത്രണം കൈമാറണമെന്നായിരുന്നു ടിഎച്ച്‌ഡിസിയുടെ ആ വശ്യം.
യൂണിറ്റിന് ഏഴ് രൂപവരെയാണ് ഉല്‍പ്പാദന ചെലവ്. ഇത് പക്ഷേ, മനോരമയ്‌ക്ക് നാലര രൂപയായി. പകൽ വെള്ളം പന്പുചെയ്യാൻ വൈദ്യുതി അങ്ങോട്ട് നൽകണം. രാത്രി തിരിച്ചുതരുന്ന വൈദ്യുതിക്ക് യൂണിറ്റിന് അഞ്ചു രൂപയിലേറെ വിലയാകും. പകൽ നൽകുന്ന വൈദ്യുതിയുടെ വില യൂണിറ്റിന് രണ്ടുരൂപകൂടി ചേരുന്പോൾ യൂണിറ്റിന് ഏഴ് രൂപ ചെലവുവരും. അന്തിമ താരിഫും നൽകിയില്ല.
ഇടുക്കിയിൽ സുവര്‍ണ ജൂബിലി പദ്ധതി എന്ന നിലയിൽ കെഎസ്‌ഇബി സ്വന്തം നിലയിൽ പമ്പ്ഡ് സ്‌റ്റോറേജ് പദ്ധതി നടപ്പാക്കുകയാണ്. എൽഡിഎഫ് സർക്കാരിന്റെ കാലത്ത് ഡിപിആർ തയാറാക്കി പ്രാരംഭ നടപടിയും തുടങ്ങി.
കോഴിക്കോട് ജില്ലയിൽ കക്കയം-–കുറ്റിയാടി അണക്കെട്ടുകളെ അടിസ്ഥാനപ്പെടുത്തി കക്കയം പമ്പ്ഡ് സ്റ്റോറേജ് പദ്ധതിക്ക് ഡിപിആർ തയ്യാറാക്കാനും കരാറായി. ബംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന ടാറ്റ കൺസൾട്ടിങ് എൻജിനീയേഴ്സ് ലിമിറ്റഡിനാണ് ചുമതല. 15 മാസംകൊണ്ട് സർവേയും ഭൗമ പര്യവേഷണങ്ങളും പൂർത്തിയാക്കി റിപ്പോർട്ട് തയ്യാറാക്കാനാണ് ലക്ഷ്യം. പദ്ധതി പൂര്‍ത്തിയാക്കാന്‍ ശരാശരി ഏഴ് വർഷം വേണ്ടി വരും.









0 comments