പൊതുവിദ്യാലയങ്ങൾ അടച്ചുപൂട്ടിയെന്ന വാർത്ത: മാധ്യമ അജണ്ട ഉപതെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ: മന്ത്രി

തിരുവനന്തപുരം : എൽഡിഎഫ് സർക്കാർ പൊതുവിദ്യാലയങ്ങൾ അടച്ചുപൂട്ടിയെന്ന വാർത്തകൾ മാധ്യമങ്ങൾ പ്രചരിപ്പിക്കുന്നത് നിലമ്പൂർ ഉപതെരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള അജണ്ടയാണെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. പൊതുവിദ്യാലയങ്ങൾ വ്യാപകമായി ഇടതുപക്ഷ സർക്കാർ അടച്ചു പൂട്ടി എന്നതാണ് ഒരു വിഭാഗം മാധ്യമങ്ങളുടെ പുതിയ നമ്പർ. പൊതുവിദ്യാഭ്യാസം സംരക്ഷിക്കപ്പെടേണ്ടതാണെന്നും മുഴുവൻ വിദ്യാർഥികൾക്കും മികച്ച വിദ്യാഭ്യാസം ഉറപ്പാക്കുക എന്നതും രാഷ്ട്രീയ ഉത്തരവാദിത്തമാണെന്ന് സമൂഹത്തോട് തുറന്നു പറഞ്ഞത് ഇടതുസര്‍ക്കാരാണ്. യുഡിഎഫ് സർക്കാർ 2011-16 കാലയളവിൽ തകർത്ത പൊതുവിദ്യാഭ്യാസ രംഗത്തെ കൈപ്പിടിച്ചുയർത്താനും നിലനിർത്താനും വേണ്ടി പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ആരംഭിക്കുകയും സമൂഹത്തിന്റെ പിൻബലത്തോടെ മുന്നോട്ടു കൊണ്ടു പോകുകയും ചെയ്തതും 2016ൽ അധികാരത്തിൽ വന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരാണ്.
കണ്ണൂർ ജില്ലയിൽ മേലൂർ ജൂനിയർ ബേസിക് സ്‌കൂളിൽ അഞ്ചിൽ താഴെ മാത്രം കുട്ടികളാണുണ്ടായിരുന്നത്. 2023ൽ ആ കുട്ടികളും ടിസി വാങ്ങി തൊട്ടടുത്ത സ്‌കൂളിലേക്ക് മാറി. കുട്ടികളില്ലാത്തതിനാൽ പ്രസ്തുത സ്‌കൂൾ പ്രവർത്തിക്കാത്ത സാഹചര്യം ഉണ്ടായി. ഇതേ സ്ഥിതി തന്നെയായിരുന്നു പരിമഠം എൽപി സ്‌കൂളിൽ ഉണ്ടായത്. 2023ൽ അവിടെ പഠിച്ചിരുന്ന ആറ് കുട്ടികളും തൊട്ടടുത്ത എയ്ഡഡ് സ്‌കൂളിൽ ചേർന്നു. കുട്ടികൾ ആരും ഇല്ലാത്തതിനാൽ പ്രസ്തുത സ്‌കൂളിന് പ്രവർത്തിക്കാൻ കഴിയാത്ത സാഹചര്യം ഉണ്ടായി. അഴീക്കോട് ഈസ്റ്റ് എൽപിഎസിൽ 2022ൽ ഇങ്ങനെ സംഭവിച്ചു. തളിപ്പറമ്പ് സൗത്ത് ഉപജില്ലയിലെ ഇന്ത്യൻ പബ്ലിക് സ്‌കൂൾ പെരുങ്ങാടി എന്ന അൺ എയിഡഡ് സ്ഥാപനം അടച്ചു പൂട്ടിയതിന്റെ ഉത്തരവാദിത്തവും എൽഡിഎഫ് സർക്കാരിന്റെ തലയിൽ കെട്ടി വെയ്ക്കാൻ ശ്രമം നടത്തുകയാണ് ഒരു കൂട്ടം മാധ്യമങ്ങളെന്നും മന്ത്രി പറഞ്ഞു.
മന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം
5,000ത്തിലധികം കോടി രൂപയാണ് സർക്കാർ പൊതുവിദ്യാലയങ്ങളുടെ സംരക്ഷണത്തിന്റെ ഭാഗമായി അടിസ്ഥാന സൗകര്യ വികസനത്തിനായി ചെലവഴിച്ചത്. അതിന്റെ തെളിവുകൾ നിലമ്പൂർ മണ്ഡലത്തിൽ എവിടെയും കാണാം. അഞ്ച് കോടി കിഫ്ബി ധനസഹായത്തോടെയാണ് നിലമ്പൂർ മാനവേദൻ എച്ച്എസ്എസിൽ മാറ്റങ്ങളുണ്ടായത്. 3 കോടി കിഫ് ബി പദ്ധതി പിന്നീട് 3 കോടി 90 ലക്ഷം രൂപയായി റിവൈസ് ചെയ്തു.
ജിഎച്ച്എസ്എസ് പൂക്കോട്ടുപാടം, ജിഎച്ച്എസ്എസ് എടക്കര, ജിഎച്ച്എസ്എസ് മൂത്തേടത്ത് എന്നിവയുടെ നിർമാണം പൂർത്തിയായി. ജിയുപിഎസ് പറമ്പ നിർമാണ പ്രവർത്തനത്തിന്റെ അവസാന ഘട്ടത്തിലാണ്.
ഒരു കോടി ധനസഹായം പിന്നീട് 1 കോടി 30 ലക്ഷം രൂപയായി മാറി. ജിയുപിഎസ് കുറുമ്പലങ്ങോട്, ജിഎംഎൽപിഎസ് നിലമ്പൂർ, ഐജിഎംഎംആർഎസ് നിലമ്പൂർ, ജിഎച്ച്എസ് മുണ്ടേരി തുടങ്ങിയവയുടെ നിർമാണം പൂർത്തിയായി. പുള്ളിയിൽ ജിയുപിഎസ് സ്‌കൂളിന്റെ നിർമാണം അവസാനഘട്ടത്തിലാണ്. നിലമ്പൂർ ജിയുപിഎസിന്റെ നിർമാണം ആശുപത്രി വികസനവുമായി ബന്ധപ്പെട്ട് ചർച്ച ചെയ്യുകയും ഇനി ഉടൻ ആരംഭിക്കുന്ന ഘട്ടത്തിലുമാണ്. കൂടാതെ പ്ലാൻ ഫണ്ട് മുതലായവ ഉപയോഗിച്ച് വലുതും ചെറുതുമായ നിർമാണ പ്രവർത്തനങ്ങൾ നടക്കുകയാണ്. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞവും തുടർന്നുള്ള വിദ്യാകിരണം മിഷനും ഉണ്ടാക്കിയ ആത്മവിശ്വാസം പൊതുവിദ്യാഭ്യാസ മേഖലയിൽ വളരെ വലുതാണ്. പതിനൊന്ന് ലക്ഷത്തോളം കുട്ടികളെയാണ് പൊതുവിദ്യാലയങ്ങളിൽ രക്ഷിതാക്കൾ അധികമായി അയച്ചത്. ഇത്തരം കാര്യങ്ങൾ മറച്ചു പിടിക്കാനാണ് സ്‌കൂൾ പൂട്ടൽ വാദം ഉയർത്തുന്നത്.
കേരളത്തിൽ ചിലയിടങ്ങളിൽ എങ്കിലും കുട്ടികൾ തീരെ വരാത്തതിനാൽ ചില സ്‌കൂളുകൾ സ്വയം ഇല്ലാതാകുന്ന അവസ്ഥ ഉണ്ട്. 1959 മുതലുള്ളതാണ് ഈ അവസ്ഥ. കേരള വിദ്യാഭ്യാസ ചട്ടങ്ങളിൽ സ്‌കൂളുകൾ തുടങ്ങുന്നതിനും കുട്ടികൾ ഇല്ലെങ്കിൽ അടയ്ക്കുന്നതിനുമുള്ള വകുപ്പുകളുണ്ട്. ഇക്കാര്യങ്ങൾ പാലിക്കാത്ത സംഭവങ്ങൾ ഉണ്ടോ എന്ന് അന്വേഷിക്കും. ഉണ്ടെങ്കിൽ നടപടി ഉണ്ടാകും- മന്ത്രി വ്യക്തമാക്കി.
കണ്ണൂർ ജില്ലയിൽ മേലൂർ ജൂനിയർ ബേസിക് സ്‌കൂളിൽ അഞ്ചിൽ താഴെ മാത്രം കുട്ടികളാണുണ്ടായിരുന്നത്. 2023ൽ ആ കുട്ടികളും ടിസി വാങ്ങി തൊട്ടടുത്ത സ്‌കൂളിലേക്ക് മാറി. കുട്ടികളില്ലാത്തതിനാൽ പ്രസ്തുത സ്‌കൂൾ പ്രവർത്തിക്കാത്ത സാഹചര്യം ഉണ്ടായി. ഇതേ സ്ഥിതി തന്നെയായിരുന്നു പരിമഠം എൽപി സ്‌കൂളിൽ ഉണ്ടായത്. 2023ൽ അവിടെ പഠിച്ചിരുന്ന ആറ് കുട്ടികളും തൊട്ടടുത്ത എയ്ഡഡ് സ്‌കൂളിൽ ചേർന്നു. കുട്ടികൾ ആരും ഇല്ലാത്തതിനാൽ പ്രസ്തുത സ്‌കൂളിന് പ്രവർത്തിക്കാൻ കഴിയാത്ത സാഹചര്യം ഉണ്ടായി. അഴീക്കോട് ഈസ്റ്റ് എൽപിഎസിൽ 2022ൽ ഇങ്ങനെ സംഭവിച്ചു. തളിപ്പറമ്പ് സൗത്ത് ഉപജില്ലയിലെ ഇന്ത്യൻ പബ്ലിക് സ്‌കൂൾ പെരുങ്ങാടി എന്ന അൺ എയിഡഡ് സ്ഥാപനം അടച്ചു പൂട്ടിയതിന്റെ ഉത്തരവാദിത്തവും എൽഡിഎഫ് സർക്കാരിന്റെ തലയിൽ കെട്ടി വെയ്ക്കാൻ ശ്രമം നടത്തുകയാണ് ഒരു കൂട്ടം മാധ്യമങ്ങൾ.
കോഴിക്കോട് 56 കുട്ടികൾ പഠിച്ചിരുന്ന മലാപറമ്പ് എയുപി സ്‌കൂൾ അടച്ചു പൂട്ടാൻ തീരുമാനിക്കുകയും ഇരുളിന്റെ മറവിൽ ബുൾഡോസർ ഉപയോഗിച്ച് പൊളിച്ചു മാറ്റാൻ ഒത്താശ ചെയ്യുകയുമായിരുന്നു യുഡിഎഫ്. ലാഭകരമല്ലെന്നു പറഞ്ഞ് പൂട്ടാനുള്ള 1,400 സ്കൂളുകളുടെ പട്ടികയും യുഡിഎഫ് സർക്കാർ തയ്യാറാക്കി. ജനകീയ പ്രക്ഷോഭങ്ങളുടെ ഭാഗമായി യുഡിഎഫ് സർക്കാരിന് പിൻമാറേണ്ടി വന്നു. ഇതുപോലെ കോഴിക്കോട് എയുപിഎസ് പാലാട്ട്, മലപ്പുറം ജില്ലയിൽ 67 കുട്ടികൾ പഠിച്ചിരുന്ന എഎൽപിഎസ് മാങ്ങാട്ടുമുറി. തൃശ്ശൂർ ജില്ലയിലെ പിഎംഎൽപിഎസ് കിരാലൂർ എന്നിവ അടച്ചു പൂട്ടാൻ യുഡിഎഫ് സർക്കാർ ഉത്തരവിടുകയുണ്ടായി.
2016ൽ അധികാരത്തിൽ വന്ന എൽഡിഎഫ് സർക്കാർ യുഡിഎഫ് സർക്കാർ ഇറക്കിയ ഉത്തരവ് പിൻവലിക്കുകയും പൂട്ടാൻ തീരുമാനിച്ച സ്‌കൂളുകൾ എല്ലാം ഏറ്റെടുക്കുകയും ചെയ്തു. പൊതുവിദ്യാലയങ്ങൾ അടച്ചു പൂട്ടേണ്ടവ അല്ലെന്നും അവ സംരക്ഷിക്കപ്പെടേണ്ടതുമാണെന്ന ഇടതുപക്ഷ നയവും സർക്കാർ ഖജനാവിൽ സമ്പത്തില്ല എന്നും അതിനായി പൊതുപണം ചെലവഴിക്കില്ലെന്നും നിലപാട് എടുത്ത യുഡിഎഫ് നയങ്ങളും തിരിച്ചറിയാൻ കേരള സമൂഹത്തിന് കഴിയും.
മാധ്യമങ്ങളുടെ അജണ്ടയുടെ മറ്റൊരു തെളിവു കൂടി പറയാം. 2014ൽ പൂട്ടിയ വാണീവിലാസം എയിഡഡ് യുപി സ്‌കൂളും എൽഡിഎഫ് സർക്കാരിന്റെ കാലത്താണ് പൂട്ടിയത് എന്നാണ് മാധ്യമ വാർത്ത. ഇതുമാത്രം പോരേ അജണ്ട വ്യക്തമാകാൻ…!!!










0 comments