print edition 2026ലെ പൊതുഅവധികൾ പ്രഖ്യാപിച്ചു

തിരുവനന്തപുരം: 2026 വർഷത്തെ പൊതുഅവധിയും നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ് ആക്ട് പ്രകാരമുള്ള അവധികളും അംഗീകരിച്ചു. നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ് ആക്ട് അനുസരിച്ചുള്ള പട്ടികയിൽ പെസഹാ വ്യാഴംകൂടി ഉൾപ്പെടുത്തും. തൊഴിൽനിയമം -ഇൻഡസ്ട്രിയൽ ഡിസ്പ്യൂട്ട്സ് ആക്ട്‌സ്, കേരള ഷോപ്പ്സ് ആൻഡ് കൊമേഷ്യൽ എസ്റ്റാബ്ലിഷ്മെന്റ് ആക്ട്, മിനിമം വേജസ് ആക്ട് മുതലായവയുടെ പരിധിയിൽവരുന്ന സ്ഥാപനങ്ങൾക്ക് കേരള ഇൻഡസ്ട്രിയൽ എസ്റ്റാബ്ലിഷ്മെന്റ് (നാഷണൽ ആൻഡ് ഫെസ്റ്റിവൽ ഹോളിഡേയ്‌സ്) നിയമം 1958ന്റെ കീഴിൽ വരുന്ന അവധികൾ മാത്രമേ ബാധകമായിരിക്കുകയുള്ളൂ. മാർച്ച് നാല് ബുധനാഴ്ച ഹോളിദിനത്തിൽ ന്യൂഡൽഹിയിലെ പൊതുമേഖലാ സ്ഥാപനങ്ങൾ ഉൾപ്പെടെയുള്ള സംസ്ഥാനസർക്കാർ ഓഫീസുകൾക്ക് അവധി അനുവദിക്കും. നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ് ആക്ട് അനുസരിച്ച് 22 അവധിയാണുള്ളത്. ഇതിൽ മൂന്ന് ഞായറാഴ്ചയുണ്ട്.










0 comments