print edition ജീവനെടുത്ത് പകർച്ചവ്യാധി; ഒരാഴ്ചയ്ക്കിടെ 30 പേർ മരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് പകർച്ചവ്യാധികൾമൂലം ഒരാഴ്ചയ്ക്കിടെ മരിച്ചത് 30 പേർ. എലിപ്പനി ബാധിച്ച് 14 പേരും മഞ്ഞപ്പിത്തവും ഡെങ്കിയും പിടിപെട്ട് മൂന്നുപേർ വീതവും മരിച്ചു. ചൊവ്വാഴ്‌ച മാത്രം നാലു മരണം സ്ഥിരീകരിച്ചു.
എറണാകുളം കറുകുറ്റിയിൽ തിങ്കളാഴ്‌ച മരിച്ച നാലു വയസുകാരന് ഇൻഫ്ലുവൻസ സ്ഥിരീകരിച്ചു. കൊല്ലത്തും പാലക്കാടും ഓരോ എലിപ്പനി മരണം റിപ്പോർട്ട് ചെയ്തു. ഡെങ്കിപ്പനിയും ചിക്കൻപോക്സും പടരുകയാണ്. 24 മണിക്കൂറിനുള്ളിൽ 110 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. ഏഴുദിവസത്തിൽ രോഗം പിടിപെട്ടവരുടെ എണ്ണം 742 ആയി. അഞ്ചുപേർ മരിച്ചു. 105 പേർക്ക് ചൊവ്വാഴ്‌ച ചിക്കൻപോക്സ് സ്ഥിരീകരിച്ചു. കഴിഞ്ഞമാസം, 241 പേരാണ് പകർച്ചവ്യാധികളിൽ മരിച്ചത്. രോഗലക്ഷണങ്ങളോടെ മരിച്ച 71 പേരുടെ പരിശോധനഫലം വന്നിട്ടില്ല.











0 comments