Deshabhimani

ദീപം പിടിച്ചുവാങ്ങി തെളിച്ച്‌ മുഖ്യമന്ത്രി

print edition അപമാനിതയായി പി ടി ഉഷ; വെളിച്ചംകെട്ട് കായികമേള

shamsudeen

കോഴിക്കോട്‌ എൻഐടി സ്‌റ്റേഡിയത്തിൽ നടന്ന സംസ്ഥാന സ്‌കൂൾ കായികമേളയുടെ ഉദ്‌ഘാടനച്ചടങ്ങിൽ മുഖ്യമന്ത്രി വി ഡി സതീശൻ ദീപം 
തെളിക്കുമ്പോൾ ഒളിമ്പ്യൻ പി ടി ഉഷ തലകുനിച്ച്‌ നിൽക്കുന്നു \ ഫോട്ടോ: ബിനുരാജ്‌

avatar
ബിജോ ടോമി

Published on Oct 26, 2026, 01:30 AM | 1 min read

കോഴിക്കോട്‌ : സംസ്ഥാന സ്‌കൂൾ കായികമേളയുടെ ഉദ്‌ഘാടനച്ചടങ്ങിൽ ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റും മേളയുടെ ബ്രാൻഡ് അംബാസഡറുമായ പി ടി ഉഷയെ അപമാനിച്ചു. ദീപം കൊളുത്തേണ്ടിയിരുന്ന ഉഷയെ മാറ്റിനിർത്തി, മുഖ്യമന്ത്രി വി ഡി സതീശൻ നേരിട്ട്‌ സ്റ്റേഡിയത്തിലെ പീഠത്തിൽ തീ പകർന്നു. കോഴിക്കോട്‌ ചാത്തമംഗലം എൻഐടി സ്റ്റേഡിയത്തിൽ ഉദ്‌ഘാടനച്ചടങ്ങിനിടെയുണ്ടായ നാടകീയ രംഗങ്ങൾ മേളയുടെ ശോഭ കെടുത്തി.


കായികമേളയ്‌ക്ക്‌ തുടക്കംകുറിച്ച്‌ നാട്ടുകാരികൂടിയായ പി ടി ഉഷ ദീപം തെളിയിക്കും എന്നായിരുന്നു ഒ‍ൗദ്യോഗിക അറിയിപ്പ്‌. അതിനായാണ്‌ അവർ ജബൽപുരിൽനിന്ന്‌ കോഴിക്കോട്ടെത്തിയത്‌. സ്റ്റേഡിയം വലംവച്ച്‌ കായികതാരങ്ങൾ കൈമാറിയെത്തിയ ദീപശിഖ ഭിന്നശേഷി കായികതാരം മുഹമ്മദ് ആസിം വെളിമണ്ണയിൽനിന്ന്‌ ഉഷ ഏറ്റുവാങ്ങി. തുടർന്ന്‌ ദീപം കൊളുത്താൻ മുന്നോട്ടുനീങ്ങവേ, വിദ്യാഭ്യാസമന്ത്രി എൻ ഷംസുദ്ദീൻ ദീപശിഖ മുഖ്യമന്ത്രിക്ക്‌ കൈമാറാൻ നിർദേശിച്ചു.


തുടർന്ന്‌ മന്ത്രിതന്നെ പിടിച്ചുവാങ്ങി മുഖ്യമന്ത്രിക്ക്‌ നൽകി. തലകുനിച്ചുനിന്ന ഉഷയെ സാക്ഷിയാക്കി മുഖ്യമന്ത്രി ദീപം തെളിച്ചു. സർക്കാർ വാർത്താക്കുറിപ്പിലും ഉഷ ദീപശിഖ തെളിച്ചു എന്നാണ്‌ ഉണ്ടായിരുന്നത്‌. പിന്നീട്‌ ഇത്‌ പിൻവലിച്ച്‌ മാറ്റി നൽകി. 68-–ാമത് സംസ്ഥാന സ്‌കൂൾ കായികമേള മുഖ്യമന്ത്രി വി ഡി സതീശൻ ഉദ്ഘാടനം ചെയ്‌തു. മന്ത്രി എൻ ഷംസുദ്ദീൻ അധ്യക്ഷനായി. കായികതാരങ്ങളുടെ മാർച്ച് പാസ്റ്റോടെയാണ് ഉദ്ഘാടനച്ചടങ്ങ്‌ ആരംഭിച്ചത്. വിദ്യാഭ്യാസ മന്ത്രി സല്യൂട്ട് സ്വീകരിച്ചു. വിദ്യാർഥികൾ അവതരിപ്പിച്ച സാംസ്‌കാരിക പരിപാടികളും നടന്നു. കായികമേള 31വരെയാണ്‌. അത്‌ലറ്റിക്‌സ്‌ മത്സരങ്ങൾ ചൊവ്വാഴ്‌ച തുടങ്ങും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home