ആര്‍ എസ് ബാബുവിന് പി ടി ചാക്കോ ഫൗണ്ടേഷന്‍ പുരസ്കാരം

തിരുവനന്തപുരം: പ്രമുഖ വ്യവസായിയും സാമൂഹ്യപ്രവര്‍ത്തകനും പി ടി സി ഗ്രൂപ്പ് ചെയര്‍മാനുമായിരുന്ന പി ടി. ചാക്കോയുടെ പേരിലുള്ള 2025ലെ പുരസ്കാരം പ്രമുഖ മാധ്യമ പ്രവര്‍ത്തകനും കേരള മീഡിയ അക്കാദമി ചെയര്‍മാനുമായ ആര്‍ എസ് ബാബുവിന്. 25000 രൂപയും പ്രശസ്തിപത്രവും ശില്പവും അടങ്ങുന്നതാണ് പുരസ്കാരം.
മാര്‍ച്ച് 30ന് തിരുവനന്തപുരം മാസ്‌കോട്ട് ഹോട്ടലില്‍ രാവിലെ 11ന് നടക്കുന്ന ചടങ്ങില്‍ ഗോവ ഗവര്‍ണര്‍ പി എസ്.ശ്രീധരന്‍ പിള്ള പുരസ്കാരം സമ്മാനിക്കും. ധനകാര്യമന്ത്രി കെ എന്‍. ബാലഗോപാല്‍, മുന്‍ ഡി ജി പി ജേക്കബ് പുന്നൂസ് ഐ പി എസ്, ശാന്തമ്മ ചാക്കോ എന്നിവര്‍ ചടങ്ങില്‍ സംബന്ധിക്കുമെന്ന് പി ടി ചാക്കോ ഫൗണ്ടേഷൻ ചെയർമാൻ ബിജു ജേക്കബ് അറിയിച്ചു.
45 വര്‍ഷക്കാലത്തെ മാധ്യമ -സാമൂഹ്യ -സാംസ്‌കാരിക മേഖലകളിലെ പ്രവര്‍ത്തനത്തെ മുന്‍നിര്‍ത്തിയുള്ള സമഗ്ര സംഭാവനയാണ് ആര്‍എസ്ബാബുവിന് അവാര്‍ഡ് നല്‍കുന്നതെന്ന് ജൂറി കമ്മിറ്റി പറഞ്ഞു. ഹിന്ദുസ്ഥാന്‍ ലാറ്റക്‌സ് മുന്‍ സിഎംഡി ഡോ എം അയ്യപ്പന്‍, ചെറിയാന്‍ ഫിലിപ്പ്, മാധ്യമ പ്രവര്‍ത്തക ശ്രീദേവി പിള്ള എന്നിവരായിരുന്നു ജൂറി അംഗങ്ങള്‍.
നാല് പതിറ്റാണ്ടിലേറെ ദേശാഭിമാനിയിൽ സേവനം അനുഷ്‌ഠിച്ച ആർ എസ് ബാബു, കഴിഞ്ഞ എട്ടുവര്‍ഷമായി കേരള മീഡിയ അക്കാദമിയെ സമര്‍ത്ഥമായി നയിക്കുകയും, മാധ്യമരംഗത്തെ പുതുപ്രവണതകളെയും സാങ്കേതികവിദ്യാ വളര്‍ച്ചയെയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു എന്നതു കൂടി പരിഗണിച്ചാണ് ഈ അവാർഡ് നൽകുന്നതെന്ന് ജൂറി അഭിപ്രായപ്പെട്ടു.










0 comments